അറബിക് വാഴ്സിറ്റി: അഭിപ്രായ സമന്വയം വേണം -എം.ഐ. ഷാനവാസ് എം.പി
text_fields
കോഴിക്കോട്: അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാവാന്‍ ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് എം.ഐ. ഷാനവാസ് എം.പി. രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ മികച്ച ഉപാധിയാണിതെന്നും സര്‍വകലാശാല മതസൗഹാര്‍ദത്തിന് കോട്ടംതട്ടുമെന്ന പ്രചരണം ന്യായീകരിക്കാനാവില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ്, കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠനവകുപ്പ് മുന്‍ മേധാവി ഡോ. എ.ഐ. റഹ്മത്തുല്ല, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഖാലിദ് മൂസ നദ്വി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, കെ. മൊയ്തീന്‍കുട്ടി, നഈം കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം സ്വാഗതവും ജില്ലാ പ്രസിഡന്‍റ് ഒ.കെ. ഫാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
