Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാങ്കേതിക തകരാര്‍:...

സാങ്കേതിക തകരാര്‍: കെ.എസ്.ആര്‍.ടി.സിയില്‍ 347 ജീവനക്കാര്‍ക്ക് തിരുവോണത്തിനും ശമ്പളമത്തെിയില്ല

text_fields
bookmark_border
സാങ്കേതിക തകരാര്‍: കെ.എസ്.ആര്‍.ടി.സിയില്‍ 347 ജീവനക്കാര്‍ക്ക് തിരുവോണത്തിനും ശമ്പളമത്തെിയില്ല
cancel

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 347 ജീവനക്കാര്‍ക്ക് തിരുവോണത്തിനും ശമ്പളം കിട്ടിയില്ല.  സാങ്കേതിക തകരാര്‍ മൂലമാണ് അക്കൗണ്ടില്‍ ശമ്പളം കയറാതിരുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. അതേസമയം, ശമ്പളവിതരണ നടപടികള്‍ സമയബന്ധിതമായി തുടങ്ങാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും ആക്ഷേപമുണ്ട്. പുതിയ ബാച്ചില്‍ ജോലിയില്‍ പ്രവേശിച്ച വിവിധ ഡിപ്പോകളിലെ കണ്ടക്ടര്‍ -ഡ്രൈവര്‍മാര്‍ക്കാണ് ശമ്പളമത്തൊതിരുന്നത്. ശമ്പളവിതരണത്തിനായി വായ്പ തരപ്പെടുത്താന്‍ പല വഴിക്കും ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടര്‍ന്ന് കെ.ടി.ഡി.എഫ്.സി.യില്‍നിന്ന് ആഗസ്റ്റ് 25ന് രാത്രിയോടെയാണ് പണം കടമെടുത്തത്. 26 മുതല്‍  നെറ്റ് ബാങ്കിങ് വഴി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച് തുടങ്ങിയെങ്കിലും അടുത്ത  ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് നടപടികള്‍ അവസാനിച്ചത്. 80000 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കേണ്ടിയിരുന്നത്.  ശമ്പളം, ബോണസ്, ഉത്സവബത്ത, ശമ്പള അഡ്വാന്‍സ് എന്നീ ക്രമത്തിലായിരുന്നു വിതരണം.
എന്നാല്‍, അവസാന  ട്രാന്‍സാക്ഷനുകള്‍ റദ്ദായതാണ് 350ഓളം പേരുടെ ശമ്പളം വൈകാന്‍ കാരണമായത്. 27ന് ബാങ്ക് അവധിയായതിനാല്‍  തുടര്‍നടപടികളും സാധ്യമായില്ല. ശനിയാഴ്ചയാണ് ശമ്പളമിടാനുള്ള നടപടികള്‍ പുനരാരംഭിച്ചത്. ഏതാനും ജീവനക്കാരുടെ ഉത്സവാനുകൂല്യങ്ങളും ഇതുവരെ അക്കൗണ്ടിലത്തെിയില്ളെന്നും  ആക്ഷേപമുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story