Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചട്ടം മറികടന്ന്...

ചട്ടം മറികടന്ന് വി.എച്ച്.എസ്.ഇയില്‍ പൊതു സ്ഥലംമാറ്റത്തിന് തിരക്കിട്ട നീക്കം

text_fields
bookmark_border
ചട്ടം മറികടന്ന് വി.എച്ച്.എസ്.ഇയില്‍ പൊതു സ്ഥലംമാറ്റത്തിന് തിരക്കിട്ട നീക്കം
cancel

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറിക്ക് പിന്നാലെ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലും സ്ഥലംമാറ്റ വിവാദം. വി.എച്ച്.എസ്.ഇയില്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, ലാബ് അസിസ്റ്റന്‍റുമാര്‍ എന്നിവരെയാണ് തിരക്കിട്ട് സ്ഥലംമാറ്റുന്നത്. സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതിനകം പുറത്തിറക്കി.
ജൂണില്‍ നടപ്പാക്കേണ്ട സ്ഥലംമാറ്റമാണ് അധ്യയനവര്‍ഷത്തിന്‍െറ പാതിവഴിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അനവസരത്തിലുള്ള സ്ഥലംമാറ്റം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരേപോലെ ബാധിക്കുമെന്നിരിക്കെയാണ് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടപടികള്‍ പുരോഗമിക്കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ സ്ഥലംമാറ്റ വിവാദത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രംഗത്തത്തെിയിരുന്നു. അധ്യയനവര്‍ഷത്തിന്‍െറ പാതിവഴിയില്‍ അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം കാരണം ചട്ടവിരുദ്ധനടപടി ഹയര്‍സെക്കന്‍ഡറിയില്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സമാനസ്ഥിതിയാണ് വി.എച്ച്.എസ്.ഇയില്‍ നടപ്പാക്കുന്നത്. പൊതു സ്ഥലംമാറ്റത്തിന് മാര്‍ച്ച് 31ന് മുമ്പ് അപേക്ഷ ക്ഷണിക്കുകയും മേയ് 31നകം പട്ടിക തയാറാക്കി ജൂണ്‍ ആദ്യത്തില്‍ നടപ്പാക്കുകയും ചെയ്യുകയെന്നതാണ് നിയമം. വി.എച്ച്.എസ്.ഇയിലും ഇതുപ്രകാരം സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദേശം സര്‍ക്കുലറായി ഇറങ്ങിയെന്നല്ലാതെ പലവിധകാരണങ്ങളാല്‍ നടപടി നീണ്ടു. മാര്‍ച്ചിന് മുമ്പുള്ള ഈ അപേക്ഷയിലാണ് ആഗസ്റ്റ് അവസാനവാരത്തില്‍ നടപടിയുണ്ടായത്. കരട് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ ആഗസ്റ്റ് 25നകം ഇ-മെയിലായി അയക്കാന്‍ എസ്.എം.എസ് വഴിയാണ് അധ്യാപകര്‍ക്ക് വിവരം ലഭിച്ചത്. സ്ഥലംമാറ്റ പ്രക്രിയയില്‍ അന്തിമപട്ടിക മാത്രമാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ മധ്യത്തോടെ സ്ഥലംമാറ്റം പ്രാബല്യത്തിലാകും. ഇത് വലിയ പ്രത്യാഘാതങ്ങള്‍ വി.എച്ച്.എസ്.ഇയില്‍ സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story