ഹെല്‍മറ്റ്: പൊലീസ് മാതൃകകാണിക്കണമെന്ന് ഡി.ജി.പി
text_fields
മാനന്തവാടി: ഹെല്‍മറ്റ് ഉപയോഗത്തില്‍ പൊലീസുകാര്‍ മാതൃകകാണിക്കണമെന്ന് ഡി.ജി.പി സെന്‍കുമാറിന്‍െറ സര്‍ക്കുലര്‍. കരുനാഗപ്പള്ളിയില്‍ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ബൈക്കില്‍ സഞ്ചരിക്കവെ നായ കുറുകെചാടി വീണ് തലക്ക് പരിക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ഈമാസം 19ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മരിച്ച എസ്.ഐ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ചിന്‍ സ്ട്രാപ് ഇട്ടിരുന്നില്ല. ഇതുമൂലം അപകടം നടന്നപ്പോള്‍ ഹെല്‍മറ്റ് ഊരിത്തെറിച്ച് പോവുകയായിരുന്നു. നിയമം നടപ്പാക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍പോലും എത്ര അലക്ഷ്യമായാണ് സുരക്ഷാനടപടികളെ കണക്കിലെടുക്കുന്നതെന്നതിന് ഉദാഹരണമാണ് ദുരന്തമെന്ന് സര്‍ക്കുലറിലുണ്ട്. ഗുണനിലവാരമുള്ള ഹെല്‍മറ്റ് ഉപയോഗിക്കുക, ചിന്‍ സ്ട്രാപ് ധരിക്കുക, ഇവ ധരിക്കാന്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക എന്നിവയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിവൈ.എസ്.പി, സി.ഐ, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും അയച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
