ശബരിമലയില്‍ ഇന്ന് തിരുവോണസദ്യ
text_fieldsശബരിമല: അയ്യപ്പ സന്നിധിയില്‍ വെള്ളിയാഴ്ച തിരുവോണസദ്യ. തിരുവോണ ആഘോഷത്തിന്‍െറ ഭാഗമായി ക്ഷേത്രവും പരിസരങ്ങളും പുഷ്പങ്ങളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വിഭവസമൃദ്ധമായ തിരുവോണസദ്യ ആരംഭിക്കും. ദര്‍ശനത്തിനത്തെുന്ന എല്ലാ ഭക്തര്‍ക്കും സദ്യ നല്‍കും. വ്യാഴാഴ്ചത്തെ ഉത്രാടസദ്യയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ വകയായിരുന്നു ഉത്രാടസദ്യ.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഇലയിട്ട് ആദ്യം അയ്യപ്പന് സദ്യ വിളമ്പി. പിന്നെ ഭക്തര്‍ക്കും സദ്യ നല്‍കി. തിരുവോണസദ്യ ചിറ്റാര്‍ സ്വദേശി ഡോ. മണികണ്ഠദാസിന്‍െറ വകയാണ്. അവിട്ടം, ചതയം ദിവസങ്ങളിലും വിഭവസമൃദ്ധമായ ഓണസദ്യയുണ്ട്. 30വരെ സഹസ്ര കലശാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നീ വിശേഷാല്‍ പൂജകളും ഉണ്ടാകും. 30ന് രാത്രി 10ന് നടയടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
