പ്രത്യേക ട്രെയിന്‍ ഇല്ല; ഓണത്തിന് കേരളത്തിലേക്ക് ദുരിതയാത്ര
text_fields
കണ്ണൂര്‍: പ്രത്യേക ട്രെയിന്‍ ഇല്ലാത്തതു മൂലം റിസര്‍വേഷന്‍ ലഭിക്കാതെ ഓണത്തിന് മലയാളികളില്‍ ഭൂരിപക്ഷവും നാട്ടിലത്തെിയത് ദുരിതയാത്ര താണ്ടി. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു ഭാഗത്തുനിന്ന് പ്രത്യേക ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തയാറാകാത്തതാണ് നാട്ടില്‍ കുടുംബങ്ങള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ മലയാളികള്‍ക്ക് ദുരിതയാത്ര നടത്തേണ്ടി വന്നത്.
വേളാങ്കണ്ണി ഭാഗത്തുനിന്ന് ചില ട്രെയിനുകളാണ് ഇക്കുറി അനുവദിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് രണ്ട് ദിവസം മാത്രം സര്‍വിസ് നടത്തുന്ന ഒരു ട്രെയിന്‍ പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് അനുവദിച്ചപ്പോള്‍ മലബാറിനെ പൂര്‍ണമായും അവഗണിച്ചു.
മാസങ്ങള്‍ക്കുമുമ്പ് ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമാണ് ട്രെയിനില്‍ തിരക്കില്ലാതെ യാത്ര ചെയ്യാന്‍ സാധിച്ചത്. നേരത്തെതന്നെ ടിക്കറ്റ് പൂര്‍ണമായും തീര്‍ന്നപ്പോള്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പലരും ജനറല്‍ കോച്ചിലാണ് യാത്ര ചെയ്തത്.
കുടുംബമായി നാട്ടിലത്തെിയവര്‍ക്കാണ് കൂടുതല്‍ ദുരിതം സഹിക്കേണ്ടിവന്നത്. തിരക്കിന് പുറമെ ആവശ്യത്തിന് ഭക്ഷണവും പല സ്റ്റേഷനുകളില്‍ നിന്നും ലഭിച്ചില്ളെന്ന് ഇവര്‍ക്ക് പരാതിയുണ്ട്. കേരളത്തിലൂടെ മാത്രം സര്‍വിസ് നടത്തുന്ന ട്രെയിനുകളിലും ഏതാനും ദിവസങ്ങളായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
കൂടുതല്‍ ജനറല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നിലവിലുള്ള കോച്ച് തന്നെ വെട്ടിക്കുറക്കുന്ന നടപടിയാണ് റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായത്.
ഇനി അവധി കഴിഞ്ഞ് തിരികെയുള്ള യാത്രയും ദുരിത പൂര്‍ണമാകുമെന്നത് മലയാളി കുടുംബങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ആഗസ്റ്റ് 29, 30 തീയതികളിലാണ് ഭൂരിഭാഗവും തിരികെ പോകുന്നത്. അതിന് പുറമെ കേരളത്തില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. നാട്ടിലേക്കും തിരിച്ചും യാത്രക്ക് ഇവരില്‍ ഭൂരിഭാഗത്തിനും ടിക്കറ്റ് ലഭിച്ചിട്ടില്ല. ഇവര്‍ പൂര്‍ണമായും ജനറല്‍ കോച്ചുകളെയാണ് ആശ്രയിക്കുന്നത്. ഒഡിഷ, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സമയത്ത് നാട്ടിലേക്കും തിരികെയും യാത്ര ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
