വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ച സംഭവം: ഐ.ജി സ്ഥലത്തെത്തി പരിശോധിച്ചു
text_fieldsകുന്നംകുളം: പൊലീസ് ലാത്തി വീശിയതിനത്തെുടര്‍ന്ന് ഭയന്നോടി എന്‍ജിനീയറിങ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി സുരേഷ് രാജ് പുരോഹിത് സംഭവസ്ഥലത്തും കോളജിലുമത്തെി അന്വേഷണം നടത്തി.
അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ചലിശേരി പെരുമണ്ണൂര്‍ കരിമ്പ സ്വദേശി ഷെഹീന്‍ മരിച്ച സംഭവവുമായാണ് വ്യാഴാഴ് ചഉച്ചയോടെ സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ഐ.ജിയത്തെിയത്. തന്‍െറ സന്ദര്‍ശനം പത്ര ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത് ഐ.ജി വിലക്കി. കോളജിന് നേരെയുണ്ടായ അക്രമസംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ അദ്ദേഹം തിരക്കി.
ആഭ്യന്തര മന്ത്രിക്ക് മരിച്ച ഷെഹീന്‍െറ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജിക്ക് അന്വേഷണചുമതല നല്‍കിയത്. തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് ബാബുവിനായിരുന്നു ആദ്യ അന്വേഷണ ചുമതല. ആരോപണ വിധേയനായ എസ്.ഐ നൗഷാദിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചേക്കും. സംഭവസ്ഥലവും കോളജും സന്ദര്‍ശിച്ച ശേഷം കുന്നംകുളം ഡിവൈ.എസ്.പി ഓഫിസിലത്തെിയ ഐ.ജി, ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍, സി.ഐ വി.എ. കൃഷ്ണദാസ് എന്നിവരോട് വിവരങ്ങള്‍ ആരാഞ്ഞു. മൂന്ന് ദിവസത്തെ അവധിയെടുത്ത് സ്ഥലം വിട്ടതിനാല്‍ എസ്.ഐ നൗഷാദിനെ കാണാനായില്ല.
ഇതിനിടെ വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് നൗഷാദിനെ മാറ്റി അവിടത്തെ എസ്.ഐ കൃഷ്ണന്‍ പോറ്റിയെ കുന്നംകുളത്ത് നിയമിക്കാന്‍ നീക്കമുണ്ട്.ഇതിനെതിരെ മുസ്ലിംലീഗ് രംഗത്ത് വന്നത് ആഭ്യന്തര വകുപ്പിന് തലവേദനയായിട്ടുണ്ട്. കുന്നംകുളം സ്റ്റേഷനില്‍ നിന്ന് മാറ്റിത്തരണമെന്ന എസ്.ഐ നൗഷാദിന്‍െറ അപേക്ഷയിലാണ് വടക്കാഞ്ചേരിക്കുള്ള മാറ്റത്തിന് നടപടി സ്വീകരിച്ചത്. എസ്.ഐക്കെതിരെ സസ്പെന്‍ഷന്‍ വരെയുള്ള കടുത്ത നടപടി വേണമെന്ന ലീഗിന്‍െറ സമ്മര്‍ദം തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ആഭ്യന്തര മന്ത്രി. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവര്‍ വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിച്ചതാണ് പുതിയ വഴിത്തിരിവിലേക്ക് എത്തിക്കുന്നത്. സസ്പെന്‍ഷന്‍ ഉണ്ടായില്ളെങ്കിലും ജില്ല മാറ്റിക്കൊടുത്ത് സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് നീക്കാന്‍ തീവ്രശ്രമം അണിയറയില്‍ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
