അഗതികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഓണമുണ്ണാന്‍ അരി നല്കി ഇന്‍ഫോപാര്‍ക്ക്
text_fields
കൊച്ചി: ഓണാഘോഷത്തിന്‍െറ ഭാഗമായി ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ ശേഖരിച്ച മൂന്ന് ടണ്ണിലേറെ അരി അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ആദിവാസിക്കുടുംബങ്ങള്ക്കുമായി സംഭാവന ചെയ്തു. ഇന്‍ഫോപാര്‍ക്കിലെ കാരുണ്യസംരംഭമായ ‘ഓണം നന്മ’യുടെ ആഭിമുഖ്യത്തിലായിരുന്നു ഇത്. ഇന്‍ഫോപാര്‍ക്കിന്‍െറ കൊച്ചി, കൊരട്ടി, ചേര്‍ത്തല കാമ്പസുകളിലെ ജീവനക്കാരാണ് ധാന്യം ശേഖരിച്ചത്.
കൊച്ചി കാമ്പസില്‍നിന്ന് ശേഖരിച്ച രണ്ടര ടണ്‍ അരിയില്‍ രണ്ട് ടണ്‍ കുട്ടമ്പുഴ മാമലക്കണ്ടത്തെ 195 ആദിവാസിക്കുടുംബങ്ങള്ക്ക് വിതരണം ചെയ്തു. അരി വിതരണ വാന്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായരുടെ സാന്നിധ്യത്തില്‍ ബെന്നി ബഹനാന് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. വി.പി. സജീന്ദ്രന് എം.എല്‍.എയുടെ നിര്‍ദേശമനുസരിച്ച് പാര്‍ക്കിനുസമീപത്തെ വൃദ്ധസദനങ്ങള്‍ക്കും അനാഥമന്ദിരങ്ങള്ക്കുമായാണ് ബാക്കി അര ടണ്‍ അരി നല്‍കിയത്.
ചേര്‍ത്തല പാര്‍ക്കിലെ ജീവനക്കാര്‍ സംഭരിച്ച 500 കിലോ അരി പാര്ക്കിന് ചുറ്റുമുള്ള പഞ്ചായത്തുകളുടെ പട്ടികയിലെ അഗതിമന്ദിരങ്ങള്‍ക്ക് നല്കി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഓണം നന്മ’ പരിപാടി ചേര്‍ത്തല കാമ്പസില്‍ എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊരട്ടി കാമ്പസിലെ കമ്പനികളുടെ വകയായ 650 കിലോ അരി അനാഥാലയങ്ങള്‍ക്കും കാരുണ്യമന്ദിരങ്ങള്ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. ബി.ഡി. ദേവസി എം. എല്‍.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.