ഹജ്ജ്: നെടുമ്പാശ്ശേരിക്ക് എ.സി ലോഫ്ളോര്‍ ബസുകള്‍
text_fieldsകോഴിക്കോട്: ഹജ്ജ് തീര്‍ഥാടകരുടെ ആവശ്യം പരിഗണിച്ച് കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്-മലപ്പുറം ഡിപ്പോകളില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എ.സി ലോഫ്ളോര്‍ ബസ് സര്‍വിസ് ആരംഭിക്കുന്നു. നിലവില്‍ കോഴിക്കോടുനിന്ന് രാവിലെ 11നും, മലപ്പുറത്തുനിന്ന് രാവിലെ 9.30നും ഓരോ സര്‍വിസുകളുണ്ട്. ഇതിനുപുറമെ കോഴിക്കോടുനിന്ന് രാവിലെ 9.30ന് ഒരു സര്‍വിസ്കൂടി നടത്തും. ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരിയിലത്തെുന്ന ബസ് 5.30ന് മടങ്ങി രാത്രി 9.30ന് കോഴിക്കോട്ടത്തെും. മലപ്പുറത്തുനിന്ന് രാവിലെ 11.30നായിരിക്കും പുതിയ സര്‍വിസ്. 3.30ന് നെടുമ്പാശ്ശേരിയിലത്തെും. സെപ്റ്റംബര്‍ ഒന്നുമുതല്‍ 17 വരെയുള്ള പുതിയ സര്‍വിസിന് ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യമുണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ എ. മുഹമ്മദ് സഫറുല്ല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
