എണ്ണമല്ല, സാമൂഹിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളാണ് പ്രധാനം -എം.ഐ. അബ്ദുല്‍ അസീസ്
text_fields
കോഴിക്കോട്: മതവിഭാഗങ്ങളുടെ ജനസംഖ്യാപരമായ എണ്ണത്തിനല്ല ജീവിതനിലവാരവും അവരുടെ സ്ഥിതിവിവരക്കണക്കുകളുമാണ് സെന്‍സസിലൂടെ ലഭിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. 2011ല്‍ യു.പി.എ സര്‍ക്കാറാണ് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ സമൂഹങ്ങളുടെയും നീണ്ടനാളത്തെ സമ്മര്‍ദഫലമായിരുന്നു ആ തീരുമാനം. സ്വാതന്ത്ര്യത്തിന് അരനൂറ്റാണ്ടിനിപ്പുറം പിന്നാക്കവിഭാഗങ്ങളുടെ അധ$സ്ഥിതി കൂടുതല്‍ മോശമായിരിക്കുന്നെന്ന തിരിച്ചറിവായിരുന്നു അതിന് കാരണമായത്.
ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടുന്ന ഭൂരിപക്ഷ പിന്നാക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും വിഭവപങ്കാളിത്തവും ലഭ്യമാക്കാന്‍ രാജ്യം ഭരിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ദാരുണാവസ്ഥയുടെ വസ്തുതാപരമായ കണക്കെടുപ്പാണ് സെന്‍സസിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍, സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുവേണ്ടി സെന്‍സസ് റിപ്പോര്‍ട്ടുകളെ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അതുകൊണ്ടാണ്, 3500 കോടി ചെലവിട്ട് നടത്തിയ സെന്‍സസിന്‍െറ വിവരങ്ങള്‍ പുറത്തുവിടാന്‍ ആദ്യം വൈമനസ്സ്യം കാണിച്ച കേന്ദ്രസര്‍ക്കാര്‍ മതവിഭാഗങ്ങളുടെ ജനസംഖ്യാപരമായ എണ്ണം മാത്രം നടപ്പുരീതിയില്‍നിന്ന് വ്യത്യസ്തമായി ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
ന്യൂനപക്ഷം ഭൂരിപക്ഷമാവുന്നെന്ന തരത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക്, ചില സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആക്കംകൂട്ടാനാണ് എന്‍.ഡി.എ സര്‍ക്കാറിന്‍െറ ശ്രമം. വര്‍ഗീയധ്രുവീകരണവും അതുവഴിയുണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങളുമല്ല, രാജ്യനിവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള നടപടികളാണ് ജനാധിപത്യഭരണകൂടത്തില്‍നിന്ന് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
