കേരളത്തില്‍നിന്ന് 14 പേര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡ്
text_fields
ന്യൂഡല്‍ഹി: ദേശീയ അധ്യാപക അവാര്‍ഡിന് കേരളത്തില്‍നിന്നു 14 പേര്‍. അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിന് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.
അവാര്‍ഡ് നേടിയവര്‍: പ്രൈമറി വിഭാഗം: ലൈസാമ്മ വി. കോര (അസി.ടീച്ചര്‍, സി.എസ്.ഐ വി.എച്ച്.എസ് സ്കൂള്‍ ഫോര്‍ ദ ഡെഫ്, തിരുവല്ല), വി.എസ്. അശോക് (ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ് വാമനപുരം, തിരുവനന്തപുരം), കെ.പി. മനോജ് (പി.ഡി ടീച്ചര്‍, ജി.എം.യു.പി സ്കൂള്‍, കോട്ടക്കല്‍, മലപ്പുറം), ബി. ഫ്രാന്‍സിസ് (പി.ഡി ടീച്ചര്‍, ഗവ. യു.പി.എസ്, ചിറ്റൂര്‍, ഇടപ്പള്ളിക്കൊട്ട, കൊല്ലം), ഡോ. വര്‍ഗീസ് പി. പീറ്റര്‍ (ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.ബി സ്കൂള്‍, കുമ്പനാട്, പത്തനംതിട്ട), എന്‍.വി. ജോര്‍ജ് (ഹെഡ്മാസ്റ്റര്‍, സെന്‍റ് ജോസഫ്സ് യു.പി സ്കൂള്‍, കല്ളോടി, ഇടവക), കൊടക്കാട് നാരായണന്‍ (ഹെഡ്മാസ്റ്റര്‍, ജി.യു.പി സ്കൂള്‍, ആരൈ, കാഞ്ഞങ്ങാട് സൗത്, കാസര്‍കോട്).
സെക്കന്‍ഡറി വിഭാഗം: നിയാസ് ചോല (അസി. ടീച്ചര്‍ ഫിസിക്കല്‍ സയന്‍സ്, മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാരന്തൂര്‍, കോഴിക്കോട്), ബാബു ടി. ജോണ്‍ (ഹെഡ്മാസ്റ്റര്‍, ദീപ ഹൈസ്കൂള്‍, കുഴിത്തൊളു ഇടുക്കി), എസ്. ശങ്കരനാരായണ ഭട്ട് (ഹെഡ്മാസ്റ്റര്‍, നവജീവന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പേര്‍ദാല, കാസര്‍കോട്), കെ. ജയലക്ഷ്മി (മ്യൂസിക് ടീച്ചര്‍, ഗവ. ജി.എച്ച്.എസ്.എസ്, എറണാകുളം), ഡോ. ഇ.വി. അബ്ദുല്ല (എച്ച്.എസ്.എസ് ടീച്ചര്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട്), എം.വി. ഷാജു പുതൂര്‍ (എച്ച്.എസ്.എസ് ടി, ശാന്ത എച്ച്എസ്എസ്, അവണൂര്‍, തൃശൂര്‍), പി.ജി. ശ്രീകല (എച്ച്.എസ്.എസ്.ടി, ആര്‍.കെ.ഡി എന്‍.എസ്.എസ് എച്ച്.എസ്.എസ്, ശാസ്തമംഗലം, തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.