വി.എസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ജി. സുധാകരന്‍
text_fieldsആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ചിട്ടില്ലെന്ന് ജി. സുധാകരന്‍ എം.എല്‍.എ. വി.എസിനോട് തനിക്ക് വ്യക്തിപരമായ വിരോധമൊന്നുമില്ലെന്നും ചില പ്രാദേശിക വിഷയങ്ങളിലുള്ള പരാമര്‍ശമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വി.എസിനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്ന പോസ്റ്ററാണ് തിങ്കളാഴ്ച രാത്രിയില്‍ അമ്പലപ്പുഴ പരിസര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
വി.എസിന്‍്റെ പിന്‍ബലത്തിലല്ല താന്‍ പാര്‍ട്ടിയിലത്തെിയതെന്നും അദ്ദേഹത്തിന്‍െറ അടുക്കല്‍ കൊതിയും നുണയും ഏഷണിയും പറയാന്‍ താന്‍ പോയിട്ടില്ളെന്നുമായിരുന്നു സുധാകരന്‍െറ പരാമര്‍ശം.വി.എസിന്‍െറ കുടുംബവീടിന് അടുത്തുള്ള പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വികസനപദ്ധതി ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാനത്തൊതാണ് സുധാകരനെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
