റേഷന്‍ കടകള്‍ തിങ്കളാഴ്ച അവധി എടുക്കരുതെന്ന് സര്‍ക്കുലര്‍
text_fieldsമലപ്പുറം: റേഷന്‍ കടകള്‍ തിങ്കളാഴ്ച കണക്കെടുപ്പിന്‍െറ പേരില്‍ അവധിയെടുക്കരുതെന്ന് സിവില്‍ സപൈ്ളസ് ഡയറക്ടറുടെ സര്‍ക്കുലര്‍. ഞായറാഴ്ച അവധി ദിനങ്ങള്‍ക്ക് പുറമെ കണക്കെടുപ്പിന്‍െറ പേരില്‍ തിങ്കളാഴ്ചയും അവധിയെടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണക്കുകള്‍ ഇനി മാസത്തില്‍ ഒരിക്കല്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് തിങ്കളാഴ്ച ജില്ലാ സപൈ്ള ഓഫിസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
നേരത്തെ ആഴ്ചയില്‍ റേഷന്‍ കൊടുത്തിരുന്ന കാലത്താണ് തിങ്കളാഴ്ച കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് റേഷന്‍ മാസത്തിലാക്കിയിട്ടും തിങ്കളാഴ്ച ഇതിന്‍െറ പേരില്‍ അവധിയെടുത്ത് കണക്കെടുപ്പ് തുടര്‍ന്നു. ഒരുവര്‍ഷം മുമ്പ് തിങ്കളാഴ്ച അവധിയെടുക്കുന്നത് ഒഴിവാക്കാന്‍ യൂനിയനും മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. പക്ഷേ, റേഷന്‍ കടക്കാര്‍ ഇത് പാലിച്ചില്ല. റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സ്ക്വാഡ് തിങ്കളാഴ്ച പരിശോധന നടത്താത്തതും കടയുടമകള്‍ക്ക് അനുഗ്രഹമായി.
ആഗസ്റ്റിലും തിങ്കളാഴ്ച കൂടി അവധിയെടുത്തതോടെ ഓണാവധിയടക്കം നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
