മൂന്നാറില്‍ ബസ് മറിഞ്ഞ് രണ്ടു മരണം
text_fieldsതൊടുപുഴ: മൂന്നാര്‍ ഇരവിക്കുളം ദേശീയോദ്യാനത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശി അജേഷ് മോഹനും തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കോട്ടയം സ്വദേശി അനന്തു രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജമലയിലേക്ക് സഞ്ചാരികളുമായി സര്‍വീസ് നടത്തുന്ന വനംവകുപ്പിന്‍െറ അഞ്ചാം നമ്പര്‍ മിനി ബസാണ് അപകടത്തില്‍പെട്ടത്. അപകട സമയത്ത് 18 പേര്‍ ബസില്‍ ഉണ്ടായിരുന്നു. രാജമലയുടെ പ്രവേശ കവാടമായ അഞ്ചാം മൈലിലാണ് സംഭവം.
രാജമല കണ്ട ശേഷം മടങ്ങുന്നതിനിടെ ബ്രേക്ക് തകരാറിലായ ബസ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന രണ്ടു പേരെ ഇടിച്ച ശേഷം തോട്ടിലേക്ക് മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
