ഏകദിന യു.ഡി.എഫ് യോഗം കോവളത്ത് തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ശേഷിക്കുന്ന ഭരണകാലയളവില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാനുള്ള ഏകദിന യു.ഡി.എഫ് യോഗം കോവളം ഗെസ്റ്റ്ഹൗസില്‍ തുടങ്ങി. സര്‍ക്കാറിന്‍െറ അവശേഷിക്കുന്ന ഏഴു മാസത്തിനിടെ നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കാനാണ് യോഗം ചേരുന്നതെങ്കിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ആയിരിക്കും പ്രധാന ചര്‍ച്ചാവിഷയം.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ജനങ്ങളെ ആകര്‍ഷിക്കുംവിധം ഭരണതലത്തില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പൂര്‍ത്തീകരണം, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണല്‍, വിലവര്‍ധന നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ എന്നിവക്ക് മുന്‍ഗണന നല്‍കാന്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെടും. സീറ്റ് വിഭജനം ഉള്‍പ്പെടെ കാര്യങ്ങള്‍ക്കായി മുന്നണിയോഗം വീണ്ടും ചേരുന്ന തീയതിയും ഇതോടൊപ്പം നിശ്ചയിക്കും.
ലോക്സഭാ തെരഞ്ഞെുടപ്പില്‍ പാലക്കാട് സീറ്റില്‍ ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിനുണ്ടായ കനത്ത തോല്‍വി സംബന്ധിച്ച് പരിശോധിച്ച ഉപസമിതി റിപ്പോര്‍ട്ട് യോഗത്തെ കലുഷിതമാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
