കാലിക്കറ്റില്‍ പി.വി.സി-രജിസ്ട്രാര്‍ അധികാര തര്‍ക്കം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോ-വൈസ് ചാന്‍സലര്‍ പ്രഫ. കെ. രവീന്ദ്രനാഥും രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദും കടുത്ത അധികാര തര്‍ക്കത്തില്‍. പി.വി.സിയുടെ ഓഫിസിലേക്കുള്ള ഡിജിറ്റല്‍ ഫയല്‍നീക്കം വിച്ഛേദിക്കുകയും പുന$സ്ഥാപിക്കുകയും ചെയ്യുന്നതിലത്തെി പോര്. ഒടുവില്‍, ചട്ടപ്രകാരം പി.വി.സിയുടെ അധികാരങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ടിങ് വി.സിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ഉത്തരവുമിറക്കി.
ഇരു ഓഫിസുകളും തമ്മില്‍ നേരത്തേ തന്നെ ശീതസമരത്തിലാണ്. മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാം സ്ഥാനമൊഴിഞ്ഞതോടെ പോര് മറനീക്കി. വി.സി സ്ഥാനമൊഴിഞ്ഞ പിറ്റേന്ന് പി.വി.സിയുടെ ഓഫിസിലേക്കുള്ള ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം വിച്ഛേദിച്ചു. ഡി.ഡി.എഫ്.എസിന്‍െറ ചുമതലയുള്ള കമ്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്ടര്‍പോലും കാര്യമറിഞ്ഞില്ല. രജിസ്ട്രാറില്‍നിന്ന് വി.സിക്ക് പോവേണ്ട ഫയലുകള്‍ പി.വി.സി മുഖേന എന്നത് തടയാനായിരുന്നു ഇത്. രജിസ്ട്രാറുടെ മേലധികാരി വി.സി ആയതിനാല്‍ ഫയലുകള്‍ പി.വി.സി കാണേണ്ടതില്ളെന്നാണ് ന്യായം.
സംഭവമറിഞ്ഞതോടെ പി.വി.സി പ്രശ്നത്തിലിടപ്പെട്ടു. ഫയല്‍നീക്കം പുന$സ്ഥാപിക്കാന്‍ കമ്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്ടര്‍ വി.ടി. മധുവിനോട് അദ്ദേഹം രേഖാമൂലം നിര്‍ദേശിച്ചു. പി.വി.സിയുടെ കത്ത് കിട്ടിയയുടന്‍ ഡി.ഡി.എഫ്.എസ് പുന$സ്ഥാപിക്കുകയും ചെയ്തു. ഇതോടെ, നടപടിയില്‍ അതൃപ്തിയറിയിച്ച് രജിസ്ട്രാര്‍, കമ്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. അടുത്ത ദിവസം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയേക്കും.
തര്‍ക്കം മുറുകുന്നതിനിടെയാണ്, പി.വി.സിയുടെ ചട്ടപ്രകാരമുള്ള അധികാരങ്ങള്‍ ഓര്‍മപ്പെടുത്തി രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. ഗവര്‍ണറും വി.സിയും ഏല്‍പിക്കുന്നതും പരീക്ഷയുടെയും ഹോസ്റ്റലിന്‍െറയും കാര്യങ്ങളും മാത്രമാണ് ചട്ടപ്രകാരം പി.വി.സിയുടെ അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സര്‍വകലാശാലയിലെ രണ്ടാമനോട് നിര്‍ദേശിക്കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ളെന്നാണ് പി.വി.സിയുടെ നിലപാട്.
മുന്‍ വി.സി പി.വി.സിക്ക് നല്‍കിയ അധികാരങ്ങള്‍ ആക്ടിങ് വി.സി ഡോ. ഖാദര്‍ മങ്ങാട് ചുമതലയേറ്റതോടെ ഇല്ലാതായെന്നാണ് രജിസ്ട്രാര്‍ ഓഫിസിന്‍െറ വാദം. ആക്ടിങ് വി.സിയോ ഗവര്‍ണറോ പുതിയ ചുമതല ഏല്‍പിക്കാത്തതിനാല്‍ പി.വി.സിക്ക് കാര്യമായ അധികാരമില്ളെന്നും ഇവര്‍ പറയുന്നു. പി.വി.സി കോണ്‍ഗ്രസിന്‍െറയും രജിസ്ട്രാര്‍ ലീഗിന്‍െറയും നോമിനികളാണ്. നിയമനം ഉള്‍പ്പെടെ അധികാരങ്ങള്‍ പി.വി.സിക്ക് നല്‍കിയതില്‍ ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.