ആദിവാസി ഭൂമിവിതരണം: ധനേഷിനെ സ്പെഷല്‍ ഓഫിസറാക്കണമെന്ന നിര്‍ദേശം അട്ടിമറിച്ചു
text_fieldsതിരുവനന്തപുരം: ആദിവാസികള്‍ക്ക് സുപ്രീംകോടതി അനുവദിച്ച വനഭൂമി വിതരണം ചെയ്യാന്‍ തെക്കന്‍ വയനാട് മുന്‍ ഡി.എഫ്.ഒ പി.ധനേഷ്കുമാറിനെ സ്പെഷല്‍ ഓഫിസറായി നിയമിക്കണമെന്ന നിര്‍ദേശം വനംവകുപ്പ് അട്ടിമറിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ആദിവാസിസംഘടനാനേതാക്കളുടെയും യോഗത്തില്‍ വയനാട് കലക്ടറാണ് ഇക്കാര്യം ഉന്നയിച്ചത്. ആദിവാസിസംഘടനകളും പിന്തുണച്ചതോടെ ധനേഷ്കുമാറിനെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പും നല്‍കി. എന്നാല്‍, വനം-റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥലോബി ഇത് അട്ടിമറിക്കുകയായിരുന്നു. വനഭൂമി നിയമവിരുദ്ധമായി വനേതര ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ധനേഷ് കുമാറിനെ സ്പെഷല്‍ ഓഫിസറാക്കുന്നതില്‍ മന്ത്രിക്കും താല്‍പര്യമില്ലത്രേ. വനഭൂമിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സി വി.അശോകന്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ധനേഷ്കുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. അത് പരിസ്ഥിതിമന്ത്രാലയവും അംഗീകരിച്ചതോടെ നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു.
അതുപോലെ ‘എന്‍ ഊര്’ എന്ന പേരില്‍ വനഭൂമിയില്‍ ടൂറിസംപദ്ധതി നടപ്പാക്കുന്നതിനെതിരെയും അദ്ദേഹം നോട്ടീസ് നല്‍കി. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗതീരുമാനത്തിനെതിരെയാണ് ധനേഷ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതോടെ ധനേഷ്കുമാര്‍ സര്‍ക്കാറിന്‍െറ കണ്ണിലെ കരടായി. വനംഭൂമി വിതരണത്തിന്‍െറ ഉത്തരവാദിത്തം വനംവകുപ്പിനാണെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നത് റവന്യൂവകുപ്പാണ്.
വിതരണം ചെയ്യുന്ന വനഭൂമിക്ക് ഭാവിയില്‍ റവന്യൂപദവിയുണ്ടെന്ന് വാദിക്കുന്നതിനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. വനഭൂമിക്ക് എങ്ങനെയും റവന്യൂപദവി നേടിയെടുക്കേണ്ടത് കൈയേറ്റക്കാരുടെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.