സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് കടുത്തക്ഷാമം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് കടുത്തക്ഷാമം. നിലവില്‍ 888 സ്പെഷലിസ്റ്റുകള്‍ ആവശ്യമുള്ളിടത്ത് 39 പേര്‍ മാത്രമാണുള്ളത്. ഗ്രാമീണമേഖലയില്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയതലത്തിലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് പ്രയാസം സൃഷ്ടിക്കുകയാണ്. സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 81.2 ശതമാനം കുറവാണ് ദേശീയതലത്തിലുള്ളത്. ഗ്രാമീണആരോഗ്യ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സര്‍ജന്മാരുടെ 83.4 ശതമാനവും ഗൈനക്കോളജിസ്റ്റുകളുടെ 76.3 ശതമാനവും ഫിസിഷ്യന്മാരുടെ 83 ശതമാനവും ശിശുരോഗ വിദഗ്ധരുടെ 82.1ശതമാനവും കുറവാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ 2015 മാര്‍ച്ച് വരെയുള്ള ഗ്രാമീണആരോഗ്യ സ്ഥിതിവിവരക്കണക്കെടുപ്പില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 888 തസ്തികകള്‍ വേണ്ടിടത്ത് 30 തസ്തികകളേ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ 39 പേരെ നിയമിച്ചിട്ടുമുണ്ട്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒമ്പതുപേരെ അധികം നിയമിച്ചിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍െറ മറുപടി. 888 വേണ്ടിടത്താണ് ഇതെന്ന കാര്യം ഇവരും വിസ്മരിക്കുന്നു. ഒരിടത്തും സര്‍ജന്മാരില്ല. ഗൈനക്കോളജിസ്റ്റുകള്‍ 20 പേര്‍ മാത്രമാണുള്ളത്. ഫിസിഷ്യന്മാര്‍ രണ്ടുപേരേയുള്ളൂ. ശിശുരോഗവിദഗ്ധര്‍ 17പേര്‍ മാത്രം. ജനറല്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ 781പേര്‍ മതിയെങ്കിലും 1019 പേര്‍ ജോലി ചെയ്യുന്നുണ്ട്.
സാമൂഹികാരോഗ്യകേന്ദ്രങ്ങളിലെ സ്പെഷലിസ്റ്റുകളുടെ എണ്ണം ദേശീയതലത്തില്‍ 2005ല്‍ 3550 ആയിരുന്നത് 2015 മാര്‍ച്ചോടെ 4078 ആയി ഉയര്‍ത്തിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ 67.6 ശതമാനം സ്പെഷലിസ്റ്റ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 74.6 ശതമാനം സര്‍ജന്മാരുടെയും 65.4 ശതമാനം ഗൈനക്കോളജിസ്റ്റുകളുടെയും 68.1 ശതമാനം ഫിസിഷ്യന്മാരുടെയും 62.8 ശതമാനം ശിശുരോഗവിദഗ്ധരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ വര്‍ധനയുണ്ട്. 2005ല്‍ 1,33,194 ആയിരുന്നത് ഇക്കൊല്ലം മാര്‍ച്ചില്‍ 2,12,185 ആയി ഉയര്‍ന്നു. അതേസമയം, ആവശ്യമായതിന്‍െറ 11.9 ശതമാനം ഡോക്ടര്‍മാരുടെ കുറവുള്ളതായാണ് കണക്കുകള്‍.
സംസ്ഥാനത്ത് ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും കണ്ടത്തെി. 4575പേര്‍ വേണ്ടിടത്ത് 3401 തസ്തികകളേ അനുവദിച്ചിട്ടുള്ളൂ. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 827 വനിതാ ഹെല്‍ത്ത് അസിസ്റ്റന്‍റുമാരെ ആവശ്യമുണ്ട്. ഇതില്‍ 13 തസ്തികകളേ അനുവദിച്ചിട്ടുള്ളൂ. അതേസമയം, പുരുഷ ഹെല്‍ത്ത് അസിസ്റ്റന്‍റുമാര്‍ 827 പേര്‍ വേണ്ടിടത്ത് 2197 പേരെ നിയമിച്ചിട്ടുണ്ട്. 2186 ആണ് അനുവദിച്ചിട്ടുള്ള തസ്തിക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ആവശ്യമായതിലും കൂടുതലാണ്. 827 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 1169 പേരെ നിയമിച്ചിട്ടുണ്ട്. സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ വളര്‍ച്ചയില്‍ കേരളം മുന്നിലാണ്. ആരോഗ്യഉപകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എ.എന്‍.എം, റേഡിയോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലും കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.