ധനുഷ് കൃഷ്ണ വെടിയേറ്റ് മരിച്ച സംഭവം: തിര കാണാതായെന്നത് എന്‍.സി.സിയുടെ കെട്ടുകഥ
text_fieldsകോഴിക്കോട്: കാണാതായ വെടിയുണ്ടയേറ്റാണ് ധനുഷ് കൃഷ്ണ (18) കൊല്ലപ്പെട്ടതെന്ന എന്‍.സി.സി അധികൃതരുടെ പ്രചാരണം കെട്ടുകഥയെന്ന് സൂചന. സംഭവത്തില്‍ സൈനികതല അന്വേഷണം നടത്തുന്ന ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചതായി എന്‍.സി.സി വൃത്തങ്ങള്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.
ധനുഷ് കൃഷ്ണ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തിര കാണാതായെന്ന പ്രചാരണം ശരിയല്ളെന്ന് എന്‍.സി.സിയിലെ ഒരുവിഭാഗം നേരത്തെ പറഞ്ഞിരുന്നു. ഒരു തിര കാണാതായാല്‍ അത് കണ്ടെടുക്കാതെ തുടര്‍പരിശീലനം പാടില്ളെന്നാണ് നിയമം. ഫയറിങ് റേഞ്ചില്‍ കൊണ്ടുവരുന്ന ആയുധങ്ങള്‍ക്ക് ഒരു സെന്‍ട്രി സദാ കാവല്‍നില്‍ക്കണമെന്നും നിയമമുണ്ട്. ഇത് പാലിച്ചിട്ടില്ളെന്ന് സൈനികതല അന്വേഷണത്തില്‍ കണ്ടത്തെി. ഉച്ചയൂണിനുപോയി ഒറ്റക്ക് മടങ്ങിയ ധനുഷ്, തോക്കെടുത്ത് പരിശോധിക്കവെ ഒളിപ്പിച്ചുവെച്ച തിര ഉപയോഗിച്ച് വെടിവെച്ചതാണെന്നാണ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി.
ധനുഷ് കാലുകൊണ്ട് ട്രിഗര്‍ അമര്‍ത്തിയപ്പോള്‍ വെടിയേറ്റതാവാമെന്നും അധികൃതര്‍ മൊഴിനല്‍കിയിരുന്നു. ധനുഷ് മരിക്കുമ്പോള്‍ ബൂട്ടടക്കം യൂനിഫോം ധരിച്ചിരുന്നതായി കേണല്‍ എസ്. നന്ദകുമാര്‍ സമ്മതിക്കുന്നുണ്ട്. ബൂട്ടിട്ട കാലുകൊണ്ട് ട്രിഗര്‍ അമര്‍ത്താന്‍ കഴിയില്ളെന്നും അദ്ദേഹം പറയുന്നു.
കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 10ന് വടകര കുരിക്കിലാട് സ്വദേശി മുഹമ്മദ് അനസ് (18) വെടിയേറ്റ് മരിച്ചതിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിലും അധികൃതരുടെ കള്ളക്കളികള്‍ വ്യക്തമാക്കുന്നുണ്ട്. സഹ വനിതാ കാഡറ്റില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റെന്നായിരുന്നു എന്‍.സി.സിയുടെ പ്രചാരണം. എന്നാല്‍, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ കമാന്‍ഡിങ് ഓഫിസര്‍ക്ക് (ജെ.സി.ഒ) കൈയബദ്ധം സംഭവിച്ചതാണെന്നാണ് സൈനികതല അന്വേഷണ റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ ഉടന്‍ വകുപ്പുതല നടപടിയുണ്ടാകുമെന്ന് 30 കേരള ബറ്റാലിയന്‍ അസി. കമാന്‍ഡന്‍റ് കേണല്‍ എസ്. നന്ദകുമാര്‍ പറഞ്ഞു.
കല്ലിക്കണ്ടി എന്‍.എ.എം കോളജ് ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായ മുഹമ്മദ് അനസിന് ജെ.സി.ഒയില്‍നിന്ന് വെടിയേറ്റിട്ടും അധികൃതര്‍ വിവരം മൂടിവെക്കുകയായിരുന്നു. വനിതാ കാഡറ്റിന്‍െറ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്ന പ്രചാരണം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച അധികൃതര്‍, ഈ കാഡറ്റിന്‍െറ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കൂത്തുപറമ്പ് പൊലീസ് മൊഴിയെടുത്ത വേളയിലും വനിതാ കാഡറ്റില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയെന്ന മൊഴിയാണ് മറ്റു കാഡറ്റുകള്‍ നല്‍കിയത്. ഇത് അധികൃതരുടെ സമ്മര്‍ദം മൂലമാണെന്ന് സൈനികതല അന്വേഷണത്തില്‍ കണ്ടത്തെി. രക്ഷപ്പെടാന്‍വേണ്ടി കഥ മെനഞ്ഞതാണെന്ന് ജെ.സി.ഒ സമ്മതിച്ചതായും കേണല്‍ നന്ദകുമാര്‍ പറഞ്ഞു.
നട്ടെല്ലിന് വെടിയേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനസിനെ പിന്നീട് ബംഗളൂരുവിലെ എയര്‍ഫോഴ്സ് ആശുപത്രിയിലേക്ക് മാറ്റിയതും കേസ് അട്ടിമറിക്കാനായിരുന്നെന്നാണ് വിവരം. അനസിന്‍െറ ബന്ധുക്കള്‍ വിവരാവകാശ നിയമപ്രകാരം ചികിത്സാരേഖകള്‍ ആവശ്യപ്പെട്ടിട്ടും എയര്‍ഫോഴ്സ് ആശുപത്രി അധികൃതര്‍ നല്‍കാതിരുന്നത് ഇതുമൂലമാണത്രെ.
ജെ.സി.ഒയില്‍ നിന്ന് വെടിയേറ്റതാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. കുറ്റം കണ്ടത്തെിയാലും വകുപ്പുതല നടപടിയില്‍ ഒതുക്കുന്നതല്ലാതെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറുന്ന ചരിത്രം എന്‍.സി.സിക്കില്ല. ജെ.സി.ഒയില്‍നിന്ന് വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചതിനാല്‍ സൈനിക വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് ലഭിക്കേണ്ട മൂന്നരലക്ഷം രൂപയുടെ ധനസഹായം അനസിന്‍െറ കുടുംബത്തിന് ലഭിക്കില്ളെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
