വെട്ടിക്കുറച്ച റിസോഴ്സ് അധ്യാപകരുടെ തസ്തിക പുന:സ്ഥാപിച്ച് ഉത്തരവിറക്കി
text_fields
തിരുവനന്തപുരം: എസ്.എസ്.എക്ക് കീഴില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിന് ഐ.ഇ.ഡി റിസോഴ്സ് അധ്യാപകരുടെ തസ്തിക 1286 ആയി നിലനിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
2015 ^16 സാമ്പത്തിക വര്‍ഷം റിസോഴ്സ് അധ്യാപകരുടെ എണ്ണം 795 ആയി വെട്ടിക്കുറച്ചിരുന്നു. എസ്.എസ്.എ സംസ്ഥാന പ്രോജക്ട് ഓഫിസ് ഭിന്നശേഷിയുള്ള കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ച് സമര്‍പ്പിച്ച പദ്ധതിയെ തുടര്‍ന്നായിരുന്നു കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്‍െറ നടപടി. ഒരാള്‍ക്ക് പ്രതിമാസം 15000 രൂപ നിരക്കില്‍ ഇവര്‍ക്കുള്ള ശമ്പളം നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് 14,31,00,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ റിസോഴ്സ് അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നിലും സ്റ്റേറ്റ് പ്രോജക്ട് ഓഫിസിന് മുന്നിലും സമരം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍െറ അഭ്യര്‍ഥനയെതുടര്‍ന്ന് ഒഴിവാക്കപ്പെട്ട 491 പേര്‍ക്കും പുനര്‍ നിയമനം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി പണം അനുവദിച്ച് ശമ്പളം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. 8,65,80,800 രൂപയാണ് ഇതിനായി കണക്കാക്കിയതെങ്കിലും സാമ്പത്തിക വര്‍ഷത്തിലെ മൂന്നര മാസം കഴിഞ്ഞതിനാല്‍ 2015 -16 ലേക്ക് 491 പേര്‍ക്ക് ശമ്പളത്തിനായി ഏകദേശം അഞ്ചുകോടി മതിയാകുമെന്ന് ധന വകുപ്പ് കണക്കാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
