ജില്ലാ ബാങ്ക് ശമ്പള പരിഷ്കരണം: കുടിശ്ശിക നല്‍കിയതില്‍ 40 കോടിയുടെ ക്രമക്കേട്
text_fieldsപാലക്കാട്: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം പ്രാബല്യത്തിലായ തീയതി മുതല്‍ കുടിശ്ശിക കണക്കാക്കി നല്‍കിയതില്‍ 40 കോടി രൂപയുടെ ക്രമക്കേട്. ഒരിക്കല്‍ വാങ്ങിയ തുക വാങ്ങിയില്ളെന്നുവരുത്തുകയും സര്‍ക്കാര്‍ തീരുമാനം വളച്ചൊടിക്കുകയും ചെയ്ത് ക്ഷാമബത്ത നിര്‍ണയിച്ചതിനെ തുടര്‍ന്നാണ് ഇത്രയും തുക ബാങ്കുകള്‍ക്ക് അധികമായി നല്‍കേണ്ടി വന്നത്. മൂന്ന് ജില്ലാ ബാങ്കുകള്‍ ഒഴികെയുള്ളവ ഇത്തരത്തില്‍ തുക നല്‍കിയതോടെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശിക ലഭിച്ച ഉദ്യോഗസ്ഥരുണ്ട്.
ജീവനക്കാരുടെ അപ്രീതി ഒഴിവാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ പരോക്ഷ പിന്തുണയോടെ അരങ്ങേറിയ ഈ ക്രമക്കേടിന് പിന്നില്‍ വന്‍ അഴിമതി നടന്നതായാണ് സൂചന. ഒരു ജില്ലാ സഹകരണ ബാങ്കിന്‍െറ ജനറല്‍ മാനേജര്‍ ക്രമക്കേടിനെ പറ്റി സഹകരണ വകുപ്പ് സെക്രട്ടറി, രജിസ്ട്രാര്‍, ഓഡിറ്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് അയച്ച കുറിപ്പിന് മറുപടി പോലും ഉണ്ടായില്ല. ചട്ടപ്രകാരം കുടിശ്ശിക കണക്കാക്കിയാല്‍ നല്‍കേണ്ട ഒമ്പത് കോടിക്ക് പകരം 13 കോടിയും അഞ്ചരക്കോടിക്ക് പകരം എട്ടരകോടിയും നല്‍കിയ ജില്ലാ ബാങ്കുകളുണ്ട്. കോട്ടയം, കാസര്‍കോട്, ഇടുക്കി, എന്നീ ജില്ലാ ബാങ്കുകള്‍ മാത്രമാണ് കുടിശ്ശിക നല്‍കാന്‍ ബാക്കിയുള്ളത്.
പാര്‍ട്ടൈം സ്വീപ്പര്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെ 6500ഓളം ജീവനക്കാരുള്ള ജില്ലാ സഹകരണ ബാങ്കുകളില്‍ കഴിഞ്ഞ മാര്‍ച്ച് 31നാണ് സര്‍ക്കാര്‍ അഡീഷനല്‍ സെക്രട്ടറി വി. ഭൂഷണ്‍ ഒപ്പിട്ട (നമ്പര്‍ -51/215/സഹ. വകുപ്പ്) ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങിയത്. 2012 ഏപ്രില്‍ ഒന്ന് മുതല്‍ പൂര്‍വകാല പ്രാബല്യത്തോടെ നിലവില്‍വന്ന ഉത്തരവിലെ ക്ഷാമബത്ത സംബന്ധിച്ച വ്യവസ്ഥയാണ് കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ അട്ടിമറിക്കപ്പെട്ടത്. ഡി.എ കുടിശ്ശിക ചട്ടപ്രകാരം കണക്കാക്കിയാല്‍ നൂറ് കോടി രൂപ വരുമായിരുന്ന സ്ഥാനത്ത് 140 കോടി രൂപയുടെ അധിക ബാധ്യത ഇതുമൂലം ബാങ്കുകളുടെ തലയിലായി.
കേന്ദ്ര നിരക്കില്‍ ഡി.എ നല്‍കാന്‍ കഴിയില്ളെന്നുപറഞ്ഞ് സംസ്ഥാന സഹകരണ വകുപ്പ് ഇറക്കിയ ഉത്തരവാണ് പകല്‍ക്കൊള്ളയെ നാണിപ്പിക്കുന്ന വെട്ടിപ്പിന് വഴിമരുന്നായത്. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം നിഷേധിച്ചത് ചോദ്യം ചെയ്ത് ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിവേചനാധികാരപ്രകാരം തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 2013 ഡിസംബര്‍ 31വരെ 93 ശതമാനത്തിന് പകരം 115ശതമാനം നിരക്കില്‍ അധിക ക്ഷാമബത്ത ജീവനക്കാര്‍ വാങ്ങിയ കാര്യം വിഷയമായി. എന്നാല്‍, ഈ അധിക ക്ഷാമബത്ത ജീവനക്കാരില്‍നിന്ന് തിരിച്ചുപിടിക്കേണ്ടെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്. 2014 ജനുവരി ഒന്ന് മുതല്‍ അധിക ഡി.എ ഉണ്ടാവില്ളെന്നും തീരുമാനിക്കപ്പെട്ടു. എന്നാല്‍, അധികം വാങ്ങിയ തുക ലഭിക്കാനുള്ള തുകയില്‍നിന്ന് കുറക്കാതെ കുടിശ്ശിക കണക്കാക്കി നല്‍കുകയാണ് ബാങ്കുകള്‍ ചെയ്തത്. 2012 ഏപ്രില്‍ ഒന്നിന് ജീവനക്കാര്‍ യഥാര്‍ഥത്തില്‍ വാങ്ങിയത് 115 ശതമാനം ഡി.എ ആയിരുന്നുവെങ്കിലും 93 ശതമാനം മാത്രം വാങ്ങിയെന്നു വരുത്തി. അധിക തുക തിരിച്ചടക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അധികമായി ഒന്നും വാങ്ങിയില്ളെന്ന നിലപാടാണ് ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഒരിക്കല്‍ വാങ്ങിയ തുക ഇല്ളെന്നുവരുത്തിയത് ജീവനക്കാരുടെ സംഘടന തന്നെ പരസ്യമായി സമ്മതിക്കുന്നുവെന്നതാണ് ഏറെ വിചിത്രം. ബെഫിയില്‍ അഫിലിയേറ്റ് ചെയ്ത ജില്ലാ സഹകരണ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍. കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ഏപ്രില്‍ 29ന് 7/2015 നമ്പറായി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സമ്മതിക്കുന്നത്.
01.04.2013ന് ജീവനക്കാര്‍ വാങ്ങിയത് 115 ശതമാനം ഡി.എ ആണെങ്കിലും 93 ശതമാനമാണെന്ന് കണക്കാക്കിയാല്‍ മതിയെന്ന് ജനറല്‍ സെക്രട്ടറി വ്യാഖ്യാനിക്കുന്നു. സഹകരണ വകുപ്പിന്‍െറ ഉത്തരവ് പ്രകാരം 93 ശതമാനമാണ് അര്‍ഹമായ ക്ഷാമബത്ത എന്നതാണ് ഈ വ്യാഖ്യാനത്തിന് അദ്ദേഹം കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
