ആയുഷ് വകുപ്പിന് 11.6 കോടിയുടെ കേന്ദ്ര സഹായം
text_fields
ന്യൂഡല്‍ഹി: സംസ്ഥാന ആയുഷ് വകുപ്പിന് കേന്ദ്ര സര്‍ക്കാര്‍ 11.6 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി സമര്‍പ്പിച്ച വിവിധ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടത്തെുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കേരളം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍െറ അംഗീകാരം ലഭിച്ച ശേഷം സ്ഥലപരിശോധനക്ക് വിദഗ്ധസംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ ഉറപ്പുനല്‍കിയതായും ശിവകുമാര്‍ പറഞ്ഞു. കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതു പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷക കൗണ്‍സിലിന്‍െറ വിദഗ്ധ സംഘത്തെ േഅയക്കും.
ചെങ്ങന്നൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ കെട്ടിടം, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഒ.പി/കാഷ്വാലിറ്റി കെട്ടിടം, 10 ആയുര്‍വേദ ആശുപത്രികളുടെ നടത്തിപ്പിന് 2.93 കോടി, ഏഴ് ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ യോഗ ഹാള്‍ നിര്‍മിക്കുന്നതിനും യോഗ പരിശീലകരെ നിയമിക്കുന്നതിനും 1.40 കോടി, ഒൗഷധസസ്യ കൃഷിക്ക് 1.26 കോടി, ഹോമിയോപ്പതിക് ഫെര്‍ട്ടിലിറ്റി സെന്‍ററുകള്‍ക്ക് 1.14 കോടി, എല്ലാ ജില്ലകളിലും ആയുഷ് വെല്‍നെസ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് 84 ലക്ഷം, എട്ട് പഞ്ചായത്തുകളില്‍ ‘ആയുഷ് ഗ്രാമം’ പദ്ധതിക്ക് 80 ലക്ഷം, അട്ടപ്പാടി ആദിവാസി മേഖലയില്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനത്തിന് 36 ലക്ഷം, സംസ്ഥാനത്തെ 21 ബ്ളോക്കുകളില്‍ ‘ആയുഷ് സ്കൂള്‍ ഹെല്‍ത്ത് പദ്ധതി’ക്ക് 21 ലക്ഷം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ‘സ്നേഹധാര’ ആയുര്‍വേദ പാലിയേറ്റിവ് കെയര്‍ പ്രോഗ്രാമിന് 20 ലക്ഷം, ആസ്ത്മ ചികിത്സക്ക് ഹോമിയോപ്പതി മരുന്നുകളുടെ ഫലപ്രാപ്തി പഠിക്കാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിന് 14 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് ലഭിച്ചത്.
കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ണനിലവാരത്തിലേക്ക് സംസ്ഥാനത്തെ 10 ആയുര്‍വേദ കോളജുകളെയും അഞ്ച് ഹോമിയോ കോളജുകളെയും ഉയര്‍ത്തുന്നതിന് 3.71 കോടി രൂപയുടെ പദ്ധതിയും ആയുഷ് വകുപ്പ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
