Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹനീഫ വധക്കേസ്:...

ഹനീഫ വധക്കേസ്: പ്രതികള്‍ക്ക് മദ്യമെ ത്തിക്കുന്നയാള്‍ എയര്‍ ഗണ്ണുമായി പിടിയില്‍

text_fields
bookmark_border
ഹനീഫ വധക്കേസ്: പ്രതികള്‍ക്ക് മദ്യമെ ത്തിക്കുന്നയാള്‍ എയര്‍ ഗണ്ണുമായി പിടിയില്‍
cancel

ചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫ വധക്കേസില്‍ പ്രതികളായ ക്രിമിനല്‍ സംഘത്തിന് മദ്യമത്തെിക്കുന്നയാള്‍ എയര്‍ ഗണ്ണുമായി പിടിയില്‍. പരിശോധനയില്‍ ഇത് കളിത്തോക്കാണെന്ന്  കണ്ടത്തെിയതിനാല്‍   പൊലീസ് ഇയാളെ തല്‍ക്കാലികമായി വിട്ടയച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവും അനധികൃത മദ്യവില്‍പനയും കഞ്ചാവ്, മയക്കുമരുന്ന് ഉല്‍പന്നങ്ങളും കണ്ടത്തൊന്‍ ചാവക്കാട് എക്സൈസ്, പൊലീസ്, റവന്യൂ, സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനക്കിടയിലാണ് തിരുവത്ര പരപ്പില്‍താഴം ഭാഗത്ത് താമസിക്കുന്ന അറക്കല്‍ രവികുമാര്‍ എന്ന രതീഷിന്‍െറ(52) വീട്ടില്‍ നിന്ന്   എയര്‍ഗണ്‍ പിടികൂടിയത്.

ഹനീഫയുടെ ഘാതകരായ ക്രമിനല്‍ സംഘത്തിന് മദ്യം നല്‍കുന്നത് ഇയാളാണെന്നും  കഴിഞ്ഞ ദിവസം പിടിയിലായ കൊപ്രവീട്ടില്‍ ഫസലുവിന്‍െറ ചെലവില്‍ വാങ്ങുന്ന  മദ്യമാണ് ഇയാള്‍ വില്‍ക്കുന്നതെന്നും എക്സൈസിന് ലഭിച്ച വിവരത്തിന്‍െറ  അടിസ്ഥാനത്തിലാണ്  വീട് റെയ്ഡ് ചെയ്തത്.  ഈ പരിശോധനക്കിടയിലാണ് വീട്ടില്‍ നിന്ന് തോക്ക് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് നൂറുകണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടത്തെി.

മദ്യപാനികളും മയക്കുമരുന്നിന് അടിപ്പെട്ടവരും ക്രിമിനല്‍ സംഘവും എയര്‍ ഗണ്‍ കൈവശംവെക്കുന്നത് കുറ്റകരമായതിനാല്‍   പിടികൂടിയ തോക്കും വീട്ടുടമയെയും   ചാവക്കാട് പൊലീസിന് കൈമാറി. പൊലീസ് നടത്തിയ  പ്രാഥമിക പരിശാധനയില്‍ ഇത്   എയര്‍ഗണ്ണാണെന്ന് കണ്ടത്തെിയത്രേ. അതിനാല്‍ ഇയാളെ താല്‍ക്കാലികമായി വിട്ടയച്ചു. അതേ സമയം, തൃശൂര്‍ എ.ആര്‍ ക്യാമ്പിലെ ആര്‍മര്‍ ഓഫിസര്‍ ഈ തോക്ക് പരിശോധിക്കണമെന്ന്  പൊലീസ് അനുമതി തേടിയതായി സൂചനയുണ്ട്.

തന്‍െറ വീട്ടില്‍ തോക്ക് വന്നത് എങ്ങനെയാണെന്ന് അറിയില്ളെന്നാണ് ഇയാള്‍ റെയ്ഡിനത്തെിയ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ചാവക്കാട് എക്സൈസ് റേഞ്ച് അസി. ഇന്‍സ്പെകട്ര്‍ കെ.എം അബ്ദുല്‍ ജമാല്‍, സെയില്‍ ടാക്സ് ഓഫിസര്‍ ആര്‍. ഷിബു, താലൂക്ക് ഓഫിസിലെ എന്‍.എ. നൗഫല്‍, ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ സി.പി.ഒ എം.എസ് പ്രമോദ്, സിവില്‍ ഓഫിസര്‍മാരായ ടി. രാജേഷ്, എ.എ. അക്ബര്‍ എന്നിവരുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story