ശശിധരന്‍നായര്‍ പഞ്ചായത്ത് അംഗമായത് ഇടതുസ്വതന്ത്രനായി
text_fieldsപത്തനംതിട്ട: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ശശിധരന്‍ നായര്‍ മുന്‍ ഇടതു സ്വതന്ത്രനായ ഗ്രാമപഞ്ചായത്ത് അംഗം. അദ്ദേഹത്തിന്‍െറ ജന്മനാടായ ഏനാത്ത് രണ്ട് വില്ളേജുകളിലെ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ ഗ്രാമപഞ്ചായത്ത് രൂപവത്കരിക്കുന്നതിന് വിജ്ഞാപനം ഇറങ്ങിയത്. നാട്ടില്‍ ശശിവക്കീല്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍െറ കുടുംബം സി.പി.എം അനുഭാവികളാണെന്ന് നാട്ടുകാര്‍ പറയുന്നു.
1979ല്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ അടൂര്‍ താലൂക്കില്‍ പെടുന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഇളംഗമംഗലം വാര്‍ഡില്‍നിന്നാണ് ശശിധരന്‍ നായര്‍ മത്സരിച്ചത്.
സി.പി.എം അനുഭാവിയായ അദ്ദേഹം ഇടതുപക്ഷ സ്വതന്ത്രനായി ആന ചിഹ്നത്തിലാണ് മത്സരിച്ചത്. കോണ്‍ഗ്രസിലെ ജോണിനെയാണ് പരാജയപ്പെടുത്തിയത്. ഒമ്പതംഗ പഞ്ചായത്തില്‍ ശശിധരന്‍ നായര്‍ അടക്കം ഇടതുപക്ഷത്തിന് അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. പഞ്ചായത്ത് അംഗത്വ കാലാവധി കഴിഞ്ഞാണ് മുന്‍സിഫായി നിയമനം ലഭിച്ചത്.
വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറിന്‍െറ കാലത്ത് നിയമവകുപ്പ് സെക്രട്ടറിയായി നിയമിതനായി. വിരമിച്ചപ്പോള്‍ 2011 ഏപ്രിലില്‍ വി.എസ്. സര്‍ക്കാറിന്‍െറ കാലത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനായി നിയമിതനായത്. പുതിയ പഞ്ചായത്തുകളും നഗരസഭകളും രൂപവത്കരിച്ച് കഴിഞ്ഞ ഏപ്രില്‍ 25ന് ഉത്തരവ് ഇറങ്ങിയപ്പോള്‍ ശശിധരന്‍ നായരുടെ ജന്മനാടായ ഏനാത്തും പുതിയ പഞ്ചായത്തുകളുടെ പട്ടികയിലുണ്ടായിരുന്നു.
ഏനാത്ത് പഞ്ചായത്ത് രൂപവത്കരിക്കുന്നതിന് സി.പി.എം ആദ്യം എതിരായിരുന്നു. പിന്നീട് സി.പി.എം കടമ്പനാട് ഏരിയ സെക്രട്ടറി അടക്കം ഇടപെട്ടാണ് ഇടതുപക്ഷ ഭരണമുള്ള ഏഴംകുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ വിഭജനത്തിന് അനുകൂലമായ തീരുമാനം എടുപ്പിച്ചത്.
സി.പി.എം സംസ്ഥാന നേതൃത്വവുമായി ശശിധരന്‍ നായര്‍ ബന്ധപ്പെട്ടതിനാലാണ് കടമ്പനാട് ഏരിയ സെക്രട്ടറി ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റിയെക്കൊണ്ട് തീരുമാനമെടുപ്പിച്ചതെന്ന് സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
