മെന്‍സ് ഹോസ്റ്റല്‍ അഥവാ ‘ചെകുത്താന്‍ കോട്ട’
text_fieldsകഴക്കൂട്ടം: എന്‍ജിനീയറിങ് കോളജ് മെന്‍സ് ഹോസ്റ്റല്‍ എന്നുപറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. മനസ്സിലാകണമെങ്കില്‍ ‘ചെകുത്താന്‍ കോട്ട’ എന്നു തന്നെ പറയണം. ഒരുവിഭാഗം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളാണ് ഹോസ്റ്റലിന്‍െറ കുപ്രസിദ്ധിക്ക് കാരണമായത്.
കഴിഞ്ഞദിവസം ഓണാഘോഷത്തിന് ഹോസ്റ്റലില്‍ വന്‍തോതില്‍ മദ്യമത്തെിച്ചിരുന്നെന്ന് ഇവിടെ താമസക്കാരായ വിദ്യാര്‍ഥികള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടാക്കിയ ജീപ്പില്‍ ശ്രീകാര്യത്തെ ബിവറേജസ് ഒൗട്ട്ലെറ്റില്‍നിന്നാണ് മദ്യം എത്തിച്ചതത്രേ. അപകടസമയം ജീപ്പില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും പറയുന്നു. മദ്യപാനത്തിനുപുറമെ മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പലപ്പോഴും ഹോസ്റ്റല്‍ വേദിയാവുന്നു.
‘ചെകുത്താന്‍ കോട്ട’ എന്ന പേര് അന്വര്‍ഥമാക്കാനായി കഴിഞ്ഞ ബുധനാഴ്ച നടന്ന ഓണം ഘോഷയാത്രക്ക് അകമ്പടി വാഹനമായി ‘ചെകുത്താന്‍’ എന്ന് പേരുള്ള ലോറിയാണ് കാമ്പസിലത്തെിച്ചത്. വിദ്യാര്‍ഥികളില്‍ പലരും കാല്‍നടക്കാര്‍ക്ക് ഭീഷണിയാവുന്ന വിധത്തിലാണ് പ്രദേശത്തെ റോഡുകളില്‍ വാഹനമോടിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങളുണ്ടാക്കുന്നവരെക്കുറിച്ച് കോളജ്-ഹോസ്റ്റല്‍ അധികൃതര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സ്വാധീനം ഭയന്ന് മൗനം പാലിക്കുന്നു. ഈ മൗനം നിരപരാധികളുടെ ജീവന് ഭീഷണിയാവുന്ന അച്ചടക്കലംഘനത്തിലേക്ക് കാമ്പസിനെ എത്തിച്ചിരിക്കുകയാണ്.
ഹോസ്റ്റലില്‍ പൊലീസിന്‍െറ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സി.ഇ.ടിയിലെ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഡി.സി.പി സഞ്ജയ്കുമാറിന്‍െറ നേതൃത്വത്തില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് വന്‍ പൊലീസ് സന്നാഹത്തോടെ റെയ്ഡ് നടന്നത്. ഉപയോഗരഹിതമായ അഞ്ച് ഹോക്കി സ്റ്റിക്കുകളും ഇരുമ്പുദണ്ഡും പരിശോധനയില്‍ കണ്ടെടുത്തു.
മുറികള്‍ മിക്കവയും പൂട്ടിയ നിലയിലായിരുന്നു. അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ചിരുന്ന ബൈജുവിന്‍െറ മുറിയിലും പരിശോധന നടന്നു. ഇവിടെനിന്ന് ഒന്നും കണ്ടത്തൊനായില്ല.
അതേസമയം, ഹോസ്റ്റല്‍ വളപ്പില്‍ കാടുമൂടിയ ഭാഗത്തുനിന്ന് ചുവന്ന ഒമ്നിവാന്‍ കണ്ടത്തെിയിട്ടുണ്ട്. ഇതിന്‍െറ ഗ്ളാസുകള്‍ പൊട്ടിയ നിലയിലായിരുന്നു. വാഹനത്തിന്‍െറ ഉടമസ്ഥനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 400ഓളം വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, പല അവസരങ്ങളിലും 600ല്‍ കൂടുതല്‍പേര്‍ ഉണ്ടാകാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്.
ഹോസ്റ്റല്‍ പരിസരം കാടുമൂടിയതായതിനാല്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കടന്നുവരാനാകില്ല. എന്തും ഒളിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. അനധികൃതമായി ഉപയോഗിച്ചിരുന്ന വാഹനങ്ങളും ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നതെന്നാണ് വിവരം. ഹോസ്റ്റലിന്‍െറ ഈ അവസ്ഥയില്‍ പരിസരവാസികള്‍ക്കും പ്രതിഷേധമുണ്ട്.
അപകടത്തിനിടയാക്കിയ വാഹനത്തിലുണ്ടായിരുന്നവര്‍ ഹോസ്റ്റലിലുള്ളവരായതിനാല്‍ ഇവിടം പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഭവത്തിന് ശേഷം പ്രതികളില്‍ ചിലര്‍ ഹോസ്റ്റലില്‍ എത്തിയിരുന്നതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.