നഴ്സുമാര്‍ യമനിലേക്ക് തിരിച്ചുപോകരുത്
text_fieldsതിരുവനന്തപുരം: യമനില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായതിനത്തെുടര്‍ന്ന് തിരികെയത്തെിയ മലയാളി നഴ്സുമാര്‍ വീണ്ടും പോകരുതെന്ന് പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ഥിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കേരളത്തില്‍നിന്ന് നഴ്സുമാര്‍ ഇപ്പോഴും യമനില്‍ പോകുന്നതായി അറിയിച്ചിട്ടുണ്ട്.യമനിലെ അപകടകരമായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലത്തെിച്ചത്. ഇപ്പോഴും യമനിലെ സാഹചര്യം മോശമാണ്. ഇന്ത്യന്‍ എംബസി അടച്ചിരിക്കുകയുമാണ്. തിരികെപ്പോകുന്ന നഴ്സുമാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനും കേന്ദ്രസര്‍ക്കാറില്‍നിന്ന് ഒരു സഹായവും ലഭിക്കില്ളെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
