Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാര്‍ഹികപീഡനം:...

ഗാര്‍ഹികപീഡനം: ഭര്‍തൃബന്ധുക്കള്‍ക്കെതിരായ കേസ് നിലനില്‍ക്കും -ഹൈകോടതി

text_fields
bookmark_border
ഗാര്‍ഹികപീഡനം: ഭര്‍തൃബന്ധുക്കള്‍ക്കെതിരായ കേസ് നിലനില്‍ക്കും -ഹൈകോടതി
cancel

കൊച്ചി: ഭര്‍ത്താവിനെ കക്ഷിയാക്കാതെ ബന്ധുക്കള്‍ക്കെതിരെ ഭാര്യക്ക് ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരം പരിഹാരം തേടാമെന്ന് ഹൈകോടതി. ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കുമെതിരെ ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരം കേസ് നിലനില്‍ക്കില്ളെന്ന വാദം തള്ളിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. ഭര്‍ത്താവിനെ കക്ഷിചേര്‍ക്കാതെയുള്ള ഗാര്‍ഹികപീഡന പരാതി നിലനില്‍ക്കില്ളെന്ന വാദം കോടതി നിരസിച്ചു. വിവാഹബന്ധത്തിലൂടെയുള്ള പീഡനങ്ങള്‍ തടയലാണ് ഗാര്‍ഹികപീഡനങ്ങക്കെതിരായ നിയമത്തിന്‍െറ ലക്ഷ്യമെന്നും ദാമ്പത്യബന്ധത്തിന്‍െറ പരിധിയില്‍ വരുന്ന എല്ലാ ബന്ധുക്കള്‍ക്കെതിരെയും ഭാര്യക്ക് നിവൃത്തി തേടാന്‍ അവകാശമുണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഭര്‍ത്താവിനും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ മാത്രമേ ഗാര്‍ഹികപീഡനങ്ങള്‍ തടയല്‍ നിയമപ്രകാരം നിവൃത്തി തേടാനാകൂവെന്ന് നിയമത്തെ വ്യാഖാനിക്കുന്നത് നിയമത്തിന്‍െറ ദുരുപയോഗത്തിന് കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്തും മറ്റും ജോലിനോക്കുന്ന ഭര്‍ത്താക്കന്മാര്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ഭാര്യമാരെ ഭര്‍തൃഗൃഹത്തിലാക്കി മറ്റിടങ്ങളില്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം ഭാര്യമാരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഗാര്‍ഹികപീഡനങ്ങള്‍ തടയല്‍ നിയമമെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ഗാര്‍ഹികപീഡനങ്ങള്‍ തടയല്‍ നിയമമനുസരിച്ച് തൃശൂര്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുള്ള ഭര്‍തൃമാതാവിന്‍െറ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉ
ത്തരവ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story