ഓണത്തിന് ദിവസങ്ങള്‍ മാത്രം; പൊലീസ് ട്രെയ്നികള്‍ക്ക് സ്റ്റൈപന്‍ഡ് ഇല്ല
text_fieldsതിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൊലീസ് ട്രെയ്നികള്‍ക്ക് സ്റ്റൈപന്‍ഡ് ലഭിച്ചില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വിതരണം ചെയ്തെങ്കിലും പൊലീസില്‍ എല്ലാം താളംതെറ്റിയ മട്ടാണ്. കെ.എ.പി ഒന്ന് മുതല്‍ ആറുവരെയുള്ള ബറ്റാലിയനുകള്‍, എസ്.എ.പി, എം.എസ്.പി ക്യാമ്പ് എന്നിവിടങ്ങളിലെ ആയിരത്തോളം വരുന്ന ട്രെയ്നികളാണ് സ്റ്റൈപന്‍ഡ് ലഭിക്കാതെ വലയുന്നത്.
അടിസ്ഥാന ശമ്പളമായ 10,480 രൂപ മാത്രമാണ് ലഭിക്ക ുന്നത്. എല്ലാ മാസവും അഞ്ചാം തീയതിയാണ് തുക സ്റ്റൈപന്‍ഡായി നല്‍കുന്നത്. എന്നാല്‍ ജൂലൈയിലെ ശമ്പളം ലഭിച്ചത് ആഗസ്റ്റ് 10ന് ശേഷമാണ്. ആഗസ്റ്റിലെ ശമ്പളമാണ് 18 മുതല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ക്യാമ്പുകളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ചയോടെയാണ് ശമ്പളം ലഭിച്ചുതുടങ്ങിയത്. എന്നാല്‍, ട്രെയ്നികളുടെ കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമേ 18 മുതല്‍ ശമ്പളം നല്കാന് വ്യവസ്ഥയുള്ളൂ എന്നാണ് ക്യാമ്പ് അധികൃതര്‍ പറയുന്നത്. സ്റ്റൈപന്‍ഡ് അനുവദിക്കേണ്ടത് പ്രത്യേക അക്കൗണ്ടില്‍ നിന്നായതിനാല്‍ ട്രെയ്നികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവര്‍ക്കായി പ്രത്യേകം ഉത്തരവിറക്കിയാലേ സ്റ്റൈപന്‍ഡ് വിതരണം ചെയ്യാനാകൂ എന്നും പറയുന്നു.
അതേസമയം, മുന്‍കാലങ്ങളില്‍ ഓണത്തോടനുബന്ധിച്ച് പൊലീസ് ട്രെയ്നികള്‍ക്ക് സ്റ്റൈപന്‍ഡ് േ നരത്തേ വിതരണം ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊലീസ് മേധാവി ടി.പി. സെന്‍കുമാറും ഇടപെട്ടാല്‍ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്രെയ്നികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
