അവ്യക്തത നീക്കാന്‍ 24ന് ഉന്നതതല യോഗം
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ അപ്പീലിനില്ളെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറുമായി തര്‍ക്കത്തിനില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കിയിരിക്കെ, അവ്യക്തത നീക്കാന്‍ സര്‍ക്കാറും കമീഷനും തമ്മില്‍ 24ന് വീണ്ടും ചര്‍ച്ച. 2010ലെ വാര്‍ഡ് അടിസ്ഥാനത്തിലാണെങ്കില്‍ മാത്രമേ യഥാസമയം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകൂവെന്നാണ്കമീഷന്‍െറ നിലപാട്.
എന്നാല്‍ കോടതി അംഗീകരിച്ച 28 മുനിസിപ്പാലിറ്റികളില്‍കൂടി തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം സര്‍ക്കാറിനുണ്ട്. ഇതിന് ബ്ളോക്കുകളുടെ പുന$സംഘടനയും അവയുടെ വാര്‍ഡ് പുനര്‍വിഭജനവും അടക്കമുള്ള നടപടികള്‍ വേണ്ടിവരും. ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തോളം ആവശ്യമാണെന്നും കമീഷന്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ മുനിസിപ്പാലിറ്റികള്‍ നിലവില്‍വന്നിട്ടില്ളെന്നിരിക്കെ ഇത് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ തടസ്സംനീങ്ങുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. 24ലെ ചര്‍ച്ചയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുക.
2010ലെ വാര്‍ഡനുസരിച്ചുവേണം തെരഞ്ഞെടുപ്പ് നടത്താനെന്ന് കമീഷന്‍ നിലപാട് എടുത്തിരിക്കെ 28 മുനിസിപ്പാലിറ്റികളിലെങ്കിലും തെരഞ്ഞെടുപ്പ് നടത്തി മുഖം രക്ഷിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്ന് കമീഷന്‍ നിയമോപദേശവും തേടും. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാകും സര്‍ക്കാറുമായുള്ള ചര്‍ച്ച. 28 മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കീറാമുട്ടിയായിരിക്കുന്നത്. നവംബര്‍ ഒന്നിനേ നിലവില്‍വരുകയുള്ളൂവെങ്കിലും ഇവ മുനിസിപ്പാലിറ്റിയാക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വീണ്ടും പഞ്ചായത്തായി പരിഗണിച്ച് തെരഞ്ഞെടുപ്പ് നടത്താനും പ്രയാസമാണ്.
എന്നാല്‍, നടപടികള്‍ പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നുവെച്ചാല്‍ അപ്പോഴുമുണ്ട് പ്രശ്നങ്ങള്‍. ചുരുക്കത്തില്‍ ഹൈകോടതി നിര്‍ദേശം അനുസരിച്ച് പുതിയ മുനിസിപ്പാലിറ്റികള്‍ നിലനിര്‍ത്തിയാലും തെരഞ്ഞെടുപ്പ് നീളുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ ഇവ പഞ്ചായത്തായി വീണ്ടും പരിഗണിക്കണമെങ്കില്‍ മുനിസിപ്പാലിറ്റിയാക്കിയ ഉത്തരവ് റദ്ദാക്കേണ്ടിയും വരും. മുനിസിപ്പാലിറ്റികളുടെ കാര്യത്തിലടക്കം ഉചിത നിലപാട് എടുക്കാന്‍ കോടതി കമീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ അവരുടെ നിലപാടാവും ഇനി നിര്‍ണായകം. കമീഷന്‍ നിലപാടില്‍ മുഖ്യമന്ത്രി അദ്ഭുതം പ്രകടിപ്പിക്കുകയും തദ്ദേശസ്ഥാപന ചുമതലയുള്ള മന്ത്രിമാരുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി രാഷ്ട്രീയപക്ഷപാതമെന്ന ആരോപണം ഉന്നയിച്ചിട്ടും പ്രതികരണത്തിന് കമീഷന്‍ തയാറായിട്ടില്ല. മാത്രമല്ല,സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കുമെന്നും ഏറ്റുമുട്ടലിനില്ളെന്നും തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുമെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
പുതിയ സാഹചര്യത്തിലും ഏകപക്ഷീയ തീരുമാനം കൈക്കൊള്ളില്ളെന്നും വ്യക്തമാക്കുന്നു. എന്നാല്‍, തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 26 കത്തുകള്‍ സര്‍ക്കാറിന് നല്‍കിയിരുന്നു, പക്ഷേ, യഥാസമയം ഒന്നും നടന്നില്ല എന്നീകാര്യങ്ങള്‍ കമീഷന്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
