2010ലെ പട്ടികയായാലും പുതിയ മുനിസിപ്പാലിറ്റികള്‍ തെരഞ്ഞെടുപ്പ് കമീഷന് കീറാമുട്ടി
text_fieldsകൊച്ചി: 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കൃത്യ സമയത്ത് നടത്താന്‍ തീരുമാനിച്ചാലും നിയമപരമെന്ന് കോടതി കണ്ടത്തെിയ പുതിയ 28 മുനിസിപ്പാലിറ്റികള്‍ തെരഞ്ഞെടുപ്പ് കമീഷന് കീറാമുട്ടിയാകും. ഈ മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം ഹൈകോടതി അംഗീകരിച്ച സാഹചര്യത്തില്‍ ഇവയെ കഴിഞ്ഞ തവണത്തേതുപോലെ പഞ്ചായത്താക്കി കണക്കാക്കി തെരഞ്ഞെടുപ്പ് നടത്താനാവില്ല. വാര്‍ഡ് വിഭജനം നടക്കാത്തതിനാല്‍ പഴയ അതിര്‍ത്തിയുടെ അടിസ്ഥാനത്തില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 31ന് മുമ്പ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ പഴയ പട്ടികയുടെ അടിസ്ഥാനത്തില്‍ പോലും കഴിയില്ല.
പഞ്ചായത്തുകളെ പുതിയ നഗരസഭകളാക്കി മാറ്റിയ നടപടിയാണ് നേരത്തെ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ശരിവെച്ചത്. നിയമ പ്രശ്നങ്ങളില്ലാത്തതിനാല്‍ ഈ 28 മുനിസിപ്പാലിറ്റികളില്‍ വാര്‍ഡ് വിഭജനവും മറ്റും ആവശ്യമെങ്കില്‍ തുടരാം. ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് സജ്ജമാക്കാം. എന്നാല്‍, നിയമപരമായി നിശ്ചയിക്കപ്പെട്ട സമയം പിന്തുടരേണ്ടതിനാല്‍, ഒക്ടോബര്‍ 31ന് നടപടി പൂര്‍ത്തീകരിക്കാനാവില്ല.
ഒട്ടും സമയം കളയാതെ നടപടി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാലും മുമ്പ് പഞ്ചായത്തായിരിക്കെ ഉള്‍പ്പെട്ടിരുന്ന ബ്ളോക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്തുകയെന്നത് തീര്‍ത്തും അസാധ്യമാണ്. നഗരസഭകളായി മാറിയ പഞ്ചായത്തുകള്‍ക്ക് പകരം പുതിയവ ഉള്‍പ്പെടുത്തി ബ്ളോക്, ജില്ലാ പഞ്ചായത്തുകള്‍ പുനര്‍നിര്‍ണയം നടത്തണം. പുതിയ ബ്ളോക് പഞ്ചായത്ത് രൂപവത്കരണവും വാര്‍ഡ് വിഭജനവും സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് ജനങ്ങളില്‍നിന്ന് പരാതിക്കും മറ്റുമായി നിയമപരമായ കാലയളവ് അനുവദിച്ച് കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ എത്ര ശ്രമിച്ചാലും കഴിയില്ളെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലായിടത്തും ഒരേസമയം തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാകുമെങ്കില്‍ മാത്രമേ പുതിയ നഗരസഭകളുടെ കാര്യത്തില്‍ അടിയന്തര നടപടിക്ക് കമീഷന്‍ മുതിരാനിടയുള്ളൂ. ബന്ധപ്പെട്ട ബ്ളോക്, ജില്ലാ പഞ്ചായത്തുകള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ ബാക്കിയാകുമെന്ന അവസ്ഥ നിലനില്‍ക്കുന്നതിനാല്‍, പുതിയ നഗരസഭകളെ ഒക്ടോബര്‍ 31ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. മാത്രമല്ല, സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് നടത്തേണ്ട തിരക്കില്‍ പുതിയ നഗരസഭകളുമായി ബന്ധപ്പെട്ട നടപടിക്രമം കൂടി കൈകാര്യം ചെയ്യാന്‍ കമീഷന് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ പുതിയ നഗരസഭകളിലും ഇതുമായി ബന്ധപ്പെട്ട ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ച് മറ്റിടങ്ങളില്‍ 2010ലെ പട്ടിക ഉപയോഗിച്ച് ഒക്ടോബര്‍ 31നകം തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാവും നീക്കം. ഈ തീരുമാനമുണ്ടായാല്‍ കോടതി അംഗീകാരം ലഭിച്ച പുതിയ നഗരസഭകള്‍ നിലവിലുള്ള ജില്ലകളിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തന്നെ പൂര്‍ണമായി മാറ്റിവെക്കാന്‍ സാധ്യതയുമുണ്ട്.
2010ല്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളുടെ അടിസ്ഥാനത്തിലല്ലാതെ കൃത്യസമയത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനാകില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കമീഷന്‍ എന്ത് തീരുമാനമെടുത്താലും കോടതി ഉത്തരവുള്ളതിനാല്‍ അത് നടപ്പാക്കാനുള്ള ചുമതല ഇനി സര്‍ക്കാറിന്‍െറ ചുമലിലാണ്.
അതിനാല്‍, തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും തമ്മില്‍ കോടതിക്കകത്തും പുറത്തും നടന്ന ഏറ്റുമുട്ടലുകള്‍ക്ക് താല്‍ക്കാലിക പരിസമാപ്തി നല്‍കുന്നതാണ് ഇടക്കാല വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
