Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളിലെ ഓണാഘോഷം...

സ്കൂളിലെ ഓണാഘോഷം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ബൈക്കപകടത്തില്‍ മരിച്ചു

text_fields
bookmark_border
സ്കൂളിലെ ഓണാഘോഷം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ബൈക്കപകടത്തില്‍ മരിച്ചു
cancel

കുന്ദമംഗലം: സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ബൈക്കപകടത്തില്‍ മരിച്ചു. ചാത്തമംഗലം ആര്‍.ഇ. സി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ടാംവര്‍ഷ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളായ കാരന്തൂര്‍ മര്‍കസിനു സമീപം പീടികക്കണ്ടി ബാലകൃഷ്ണന്‍െറ (വിമുക്തഭടന്‍) മകന്‍ വൈശാഖും (18), ചാത്തമംഗലം വെള്ളന്നൂര്‍ ഇഷ്ടികബസാര്‍ മല്ലിശ്ശേരി രവീന്ദ്രന്‍െറ മകന്‍ അഭിനന്ദുമാണ് (18) വെള്ളിയാഴ്ച ഉച്ചക്ക് 12ന് അപകടത്തില്‍ മരിച്ചത്. ചാത്തമംഗലം എന്‍.ഐ.ടിക്കു സമീപമായിരുന്നു അപകടം.

ഇരുവരും കട്ടാങ്ങല്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകവെ, എതിര്‍ദിശയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈശാഖ് സംഭവസ്ഥലത്തും അഭിനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. വി.എച്ച്.എസ്.സിയില്‍ ഡെന്‍റല്‍ ടെക്നോളജി വിദ്യാര്‍ഥിയായ വൈശാഖ് കാരന്തൂര്‍ പാറ്റേണ്‍ വോളിബാള്‍ ജൂനിയര്‍ ടീമിലെ അംഗമാണ്.

മാതാവ്: മിനി. സഹോദരന്‍: വിഷ്ണു (കോഴിക്കോട് അല്‍ഫോന്‍സ് കോളജ് ഡിഗ്രി വിദ്യാര്‍ഥി). ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് കോഴ്സ് വിദ്യാര്‍ഥിയാണ് അഭിനന്ദ്. മാതാവ്: അനിത. വിദ്യാര്‍ഥികളായ അനുരാജ്, അരുണ്‍രാജ് എന്നിവര്‍ സഹോദരങ്ങളാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story