സര്‍ക്കാറിനെതിരെ ലേഖനം: വെറ്ററിനറി വി.സി ഡോ. അശോകിനെതിരായ നടപടി ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: സര്‍ക്കാര്‍ നയത്തിനെതിരെ ദിനപത്രത്തില്‍ ലേഖനമെഴുതിയതിന്‍െറ പേരില്‍ വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരെ അച്ചടക്കനടപടി എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈകോടതി ശരിവെച്ചു. തനിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടി ബി. അശോക് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ബാബു മാത്യൂ പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്.
വൈസ് ചാന്‍സലറായ തനിക്കെതിരെ നടപടിയെടുക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ‘മോദി ശിവഗിരിയില്‍ വന്നാലെന്താ’ എന്ന തലക്കെട്ടില്‍ ഒരു മലയാള ദിനപത്രത്തില്‍ അശോക് എഴുതിയ ലേഖനം സംസ്ഥാന സര്‍ക്കാറിന്‍െറ നയത്തിന് വിരുദ്ധമാണെന്നും ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന്‍െറ അന്തസ്സ് ഹനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ് അച്ചടക്കനടപടി എടുത്തതെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.
സര്‍ക്കാര്‍ നടപടി ശരിവെച്ച കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ കൂടിയാണ് ഹരജി നല്‍കിയത്. ഹരജിക്കാരനെതിരായ ആരോപണവും നടപടിയും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെയും ചാന്‍സലറുടെയും ശ്രദ്ധയില്‍ കൊണ്ടുവരുകയും ഇതിനായി ഇരുവരുടെയും രേഖാമൂലമുള്ള അനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ പ്രവൃത്തിയില്‍ അപാകതയോ നിയമലംഘനമോ ഇല്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍വിസിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെ ഡെപ്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. കേഡര്‍ കണ്‍ട്രോളിങ് അതോറിറ്റിയായ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി എടുക്കാനുള്ള അധികാരവും സര്‍ക്കാറിനുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിയിലോ സി.എ.ടി ഉത്തരവിലോ ഇടപെടാനുള്ള കാരണങ്ങളൊന്നും ഹരജിയിലില്ല.
സര്‍ക്കാര്‍ നടപടിക്കെതിരെ സി.എ.ടിക്കും ഹൈകോടതിക്കും മുന്നിലത്തെിയ ഹരജികള്‍ അപക്വമാണെന്നും കോടതി വ്യക്തമാക്കി. ലേഖനങ്ങളെഴുതാന്‍ പൊതുസേവകരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള അനുമതിയുമായി ബന്ധപ്പെട്ട ഉപാധികളുടെ ലംഘനമാണ് ഹരജിക്കാരന്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടിയെടുത്തത്. ഇതിനുമുമ്പും സര്‍ക്കാറിനെതിരെ ലേഖനമെഴുതിയതിന് നടപടി നേരിട്ടിരുന്നു. ശമ്പളത്തിലെ വര്‍ധന കുറവുചെയ്ത് ശിക്ഷാനടപടി പ്രഖ്യാപിച്ചാണ് ചീഫ് സെക്രട്ടറി 2014 ഡിസംബറില്‍ നോട്ടീസ് നല്‍കിയത്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായ തനിക്ക് ഓള്‍ ഇന്ത്യ സര്‍വിസ് റൂള്‍സാണ് ബാധകമാകുകയെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
