സ്ഥാനക്കയറ്റം: ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ സമരത്തിലേക്ക്
text_fields
കൊല്ലം: മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് വര്‍ഷങ്ങളായി സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുന്നു. 1996, 1998 ബാച്ചുകള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിന്‍െറ പേരിലാണ് ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നത്. ഇതിനെതിരെ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ചതോടെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പടക്കം പ്രതിസന്ധിയിലാകും.
രണ്ടാം ഗ്രേഡ് ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായി സര്‍വിസില്‍പ്രവേശിക്കുന്നവര്‍ക്ക് ഒന്നാം ഗ്രേഡ്, അസി.ഫീല്‍ഡ് ഓഫിസര്‍ എന്നിങ്ങനെയാണ് 5:3:2 അനുപാതത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നത്. ഗസറ്റഡ് തസ്തികയായ ഫീല്‍ഡ് ഓഫിസറാണ് അവസാന കണ്ണി. 110 ഫീല്‍ഡ് ഓഫിസറുടെ തസ്തികയാണുള്ളത്. ഇതില്‍ എട്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നെങ്കിലും സ്ഥാനക്കയറ്റം നല്‍കേണ്ടതില്ളെന്ന രഹസ്യതീരുമാനമാണുള്ളതെന്ന് പറയുന്നു. രണ്ടു ബാച്ചുകള്‍ തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കം മറയാക്കി 700ഓളം പേരുടെ സ്ഥാനക്കയറ്റം നിഷേധിക്കുന്നെന്നാണ് ലൈവ്സ്റ്റോക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ പറയുന്നത്. 2010 ഡിസംബറിലാണ് അവസാനമായി സ്ഥാനക്കയറ്റം നല്‍കിയത്. 2003ന് ശേഷം ഒന്നാം ഗ്രേഡായി ആര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല. ഇപ്പോഴത്തെ നയമനുസരിച്ച് സ്ഥാനക്കയറ്റം ലഭിക്കുന്നതിന്‍െറ ഒരു വര്‍ഷംമുമ്പു വരെയുള്ള കുടിശ്ശികയാണ് ലഭിക്കുക. ജീവനക്കാരുടേതല്ലാത്ത കുഴപ്പം കൊണ്ട് സ്ഥാനക്കയറ്റം വൈകുന്നതിന്‍െറ നഷ്ടം അവരവര്‍ വഹിക്കണമെന്നത് ന്യായീകരിക്കാനാകില്ളെന്നാണ് അുസോസിയേഷന്‍ വ്യക്തമാക്കുന്നത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സതീഷ് അല്‍ഫോണ്‍സിന് 13 വര്‍ഷം മുമ്പാണ് അവസാനമായി സ്ഥാനക്കയറ്റം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.