മൂന്ന് വാഹനാപകടങ്ങളിലായി ആറു പേര്‍ മരിച്ചു
text_fieldsഇടുക്കിയിലും പാലക്കാടും പഴനിയിലും ഉണ്ടായ വാഹനപകടങ്ങളിലായി ആറു മരണം. ഇടുക്കി ഏലപ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശികളായ ചന്ദ്രന്‍, ഭാര്യവിജയശ്രീ എന്നിവരാണ് മരിച്ചത്. വിജയശ്രീയുടെ മാതാവിന്‍െറ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടം മുണ്ടിയെരുമയിലേക്ക് പോകുവേയാണ് അപകടം.ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വിജയശ്രീയുടെ മകന്‍ അഖില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
പാലക്കാട് വാളായാറില്‍ പതിനാലാം കല്ലിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. ഓട്ടോ യാത്രക്കാരനായ വടകരപതി നല്ലൂര്‍ ശിവമുരുകന്‍ (43), ഓട്ടോ ഡ്രൈവര്‍ വേലന്താവളം ചുണ്ണാമ്പുകല്‍ തോട്ടില്‍ തങ്കരാജ് (38) എന്നിവരാണ് മരിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച ഇരുവരും തല്‍ക്ഷണം മരിച്ചു. എറണാകുളത്തു നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
പഴനിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കക്കാടംപൊയില്‍ സ്വദേശി കെ.ഡി ജോസഫ് (40), പൂവപ്പാറ സ്വദേശി ഷിജോ (35) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മധുരയില്‍ കണ്ണിനു ചികില്‍സയിലിരിക്കുന്ന രോഗിയെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
