ബൈക്കപകടത്തില്‍ മരിച്ച എ.എസ്.ഐയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
text_fields
കരുനാഗപ്പള്ളി: ബൈക്കപകടത്തില്‍ മരിച്ച ശക്തികുളങ്ങര സ്റ്റേഷന്‍ എ.എസ്.ഐ തൊടിയൂര്‍ അരമത്ത്മഠം ജങ്ഷനുസമീപം ശ്രീമകത്തില്‍ ബി. രഞ്ജിത്തിന്‍െറ (42) മൃതദേഹം വ്യാഴാഴ്ച രാവിലെ 11.30 ഓടെ വീട്ടുവളപ്പില്‍ ഒൗദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും.
ചൊവ്വാഴ്ച രാത്രി പത്തോടെ സ്റ്റേഷനില്‍നിന്ന് ജോലി കഴിഞ്ഞ് തൊടിയൂരിലെ വീട്ടിലേക്ക് ബൈക്കില്‍ വരവെ പുതിയകാവ്- ചക്കുവള്ളി റോഡില്‍ തഴവ വളാലില്‍ ജങ്ഷനിലായിരുന്നു അപകടം. വാഹനങ്ങള്‍ ഇടിച്ച ലക്ഷണങ്ങള്‍ സംഭവസ്ഥലത്തില്ല. ശബ്ദംകേട്ട പരിസരവാസികളാണ് രഞ്ജിത്തിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലത്തെിച്ചത്.
ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്തുവന്ന രഞ്ജിത് എ.എസ്.ഐ ആയി ഉദ്യോഗക്കയറ്റം ലഭിച്ചതിനത്തെുടര്‍ന്ന് ജൂലൈ 22നാണ് ശക്തികുളങ്ങര സ്റ്റേഷനിലേക്ക് മാറിയത്.
എന്നാല്‍, അവിടെനിന്ന് കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റം ലഭിച്ച് ഉത്തരവായിരുന്നു.
തൊട്ടടുത്ത ദിവസം കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപകടത്തില്‍പെട്ടത്.
ഭാര്യ: രജിത. മക്കള്‍: ദേവന്‍, ലക്ഷ്മി. പിതാവ്: ബാലകൃഷ്ണന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
