പിതൃതുല്യമായ സ്നേഹം
text_fieldsപറവൂരിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത നടനെന്നനിലയില്‍ ഭരതേട്ടനെ ഏറെ ആദരവോടെ സ്നേഹിച്ച വ്യക്തിയാണ് ഞാന്‍. പിതൃതുല്യമായ ബന്ധമായിരുന്നു ഞാനും അദ്ദേഹവും തമ്മില്‍. എന്‍െറ സഹോദരിയെ വിവാഹം കഴിച്ചുകൊടുത്തത് ഭരതേട്ടന്‍െറ വീടിന് സമീപമായിരുന്നു. ആ ബന്ധം ഭരതേട്ടനെയും കുടുംബത്തെയും അടുത്തറിയാനും കൂടുതല്‍ ഇടപഴകാനും സഹായിച്ചു. അദ്ദേഹവുമായിട്ടുള്ള എന്‍െറ ബന്ധം അഭിനയരംഗത്ത് ഒരു മുതല്‍ക്കൂട്ടായിരുന്നു. പറവൂര്‍ ഭരതന്‍ ചേട്ടന്‍െറ അയല്‍വാസിയാണെന്ന് പറയാറുണ്ടായിരുന്നത് അഭിമാനത്തോടെയാണ്. അദ്ദേഹത്തിന്‍െറ നാട്ടില്‍നിന്നുവന്നതാണെന്ന് പറയുമ്പോള്‍, മറ്റുള്ളവരില്‍നിന്ന് ലഭിച്ച സ്വീകരണം ഭരതേട്ടനോട് കൂടുതല്‍ അടുക്കാനും സ്നേഹം പങ്കുവെക്കാനുംകൂടി പ്രേരണയായി. പറവൂര്‍ ഭരതന്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ ഭാഗ്യംചെയ്ത ആളാണ്. അദ്ദേഹത്തിന്‍െറ മകന്‍ മധു അച്ഛനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പൊന്നുമോനാണ്. അച്ഛനോടൊപ്പം ഒരു നിഴല്‍പോലെയാണ് മധു നിലകൊണ്ടത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം ഒരുഘട്ടമത്തെിയാല്‍ മുറിയുന്നതാണ് നാടാകെ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ മകന്‍ തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതുപോലെയാണ് അവസാനം വരെ അച്ഛനെ പരിചരിച്ചത്. പലപ്പോഴും അച്ഛനെ വഴക്ക് പറയുന്നത് കേട്ടാല്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്‍െറ ആഴം ബോധ്യമാകും. ഭരതേട്ടന്‍ മരിച്ച ഉടന്‍തന്നെ വീട്ടിലത്തെിയ എനിക്ക് മധുവിനെ സത്യം ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. സുകൃതം ചെയ്ത ഒരു അച്ഛനാണ് ഭരതേട്ടന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
