പട്ടികവര്‍ഗക്കാരുടെ ‘സുഭിക്ഷ’ ഓണക്കിറ്റ്: പാക്കിങ് കൂലിയില്‍ സപൈ്ളകോയുടെ വെട്ടിപ്പ്
text_fields
കല്‍പറ്റ: പട്ടികവര്‍ഗ വികസനവകുപ്പ് ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഓണക്കിറ്റില്‍ സപൈ്ളകോയുടെ കൈയിട്ടുവാരല്‍. സംസ്ഥാനത്തെ 1,51,606 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി വകുപ്പ് ‘സുഭിക്ഷം’ എന്ന പേരില്‍ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ മുഖേനയാണ് പദ്ധതി നടത്തുന്നത്. എന്നാല്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് കിട്ടേണ്ട പാക്കിങ് കൂലിയില്‍നിന്ന് സപൈ്ളകോ ഓഫിസുകള്‍ മുഖേന വെട്ടിപ്പ് നടത്തുകയാണ്.
പാക്കിങ് ചാര്‍ജ് ഇനത്തില്‍ കിറ്റിന് 17 രൂപ സര്‍ക്കാര്‍ സപൈ്ളകോക്ക് നല്‍കുന്നുണ്ട്. ചെറുപയര്‍, ചായപ്പൊടി, പരിപ്പ്, വെല്ലം, പഞ്ചസാര എന്നിവയാണ് പ്രത്യേകമായി പാക് ചെയ്യേണ്ടത്. ഈ ഇനത്തില്‍ 17 രൂപ കിട്ടുന്നതിനാല്‍ പാക്കിങ് ചുമതലയും സപൈ്ളകോക്കാണ്. എന്നാല്‍, ചുരുക്കം സ്ഥലത്തൊഴിച്ച് ആദിവാസികള്‍ കൂടുതലുള്ള മേഖലകളിലൊന്നും പാക്കിങ് പ്രവൃത്തി നടത്താനുള്ള സ്ഥലസൗകര്യമോ ജീവനക്കാരോ ഇവര്‍ക്കില്ല. ഇതിനാല്‍ അതാതിടത്തെ ട്രൈബല്‍ പ്രമോട്ടര്‍മാരെയാണ് പാക്കിങ് ജോലി ഏല്‍പിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന 17 രൂപക്ക് പകരം സപൈ്ളകോ ഓഫിസിലുള്ളവരുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രമോട്ടര്‍മാര്‍ക്ക് കൂലി നല്‍കുന്നത്. പലയിടത്തും ആറു രൂപ മാത്രമാണ് നല്‍കുന്നത്.
ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് 4000 രൂപ മാത്രമാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത്. ഇതിനാല്‍ ഓണക്കാലത്ത് കിട്ടുന്ന പാക്കിങ് കൂലി അനുഗ്രഹമായിരുന്നു. ആഗസ്റ്റ് 13നുള്ളില്‍ തന്നെ സാധനങ്ങള്‍ അതത് ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ കൂലി ഇനത്തിലെ പ്രതിസന്ധികാരണം പലയിടത്തും കിറ്റ് വിതരണം മന്ദഗതിയിലാണ്.
വയനാട്ടിലെ കല്‍പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും പാക്കിങ്ങിനുള്ള 5.50 രൂപയുടെ കവറുകള്‍ സപൈ്ളകോ തന്നെ നല്‍കുന്നുണ്ട്. ബാക്കി തുകയായ 11.50 രൂപ പ്രമോട്ടര്‍മാര്‍ക്ക് പാക്കിങ് കൂലിയായി നല്‍കുന്നു. എന്നാല്‍ മറ്റിടങ്ങളിലൊന്നും ഇത് അംഗീകരിച്ചിട്ടില്ല.
ഒരു പാക്കറ്റിന് 11.50 രൂപയെങ്കിലും പ്രമോട്ടര്‍മാര്‍ക്ക് കിട്ടണമെന്നും ഇതില്‍ വിട്ടുവീഴ്ചയില്ളെന്നും പട്ടികവര്‍ഗ വികസനവകുപ്പ് ജോയന്‍റ് ഡയറക്ടര്‍ എസ്. സുദര്‍ശനന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച കല്‍പറ്റയിലെ സപൈ്ളകോ ഓഫിസില്‍നിന്ന് ലഭിച്ച കത്ത് മറ്റിടങ്ങളിലെ ഓഫിസുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങള്‍തന്നെ പാക് ചെയ്ത് ഓണക്കിറ്റ് എത്തിക്കുമെന്നാണ് സപൈ്ളകോ ആസ്ഥാന ഓഫിസ് അധികൃതര്‍ ഇപ്പോഴും പറയുന്നത്.
അരി 15 കിലോ, ചെറുപയര്‍ 500 ഗ്രാം, ചായപ്പൊടി 200 ഗ്രാം, ഉപ്പ് ഒരു കിലോ, പരിപ്പ് 250 ഗ്രാം, വെല്ലം 500 ഗ്രാം, പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ 500 ഗ്രാം, മുളകുപൊടി 200 ഗ്രാം എന്നിങ്ങനെ ഒമ്പതുസാധനങ്ങളുള്ള കിറ്റാണ് നല്‍കുന്നത്. പാക്കിങ് ചാര്‍ജ് അടക്കം കിറ്റില്‍ 657.43 രൂപയുടെ സാധനങ്ങളാണ് ഉണ്ടാവുക. പദ്ധതി സംബന്ധിച്ച് ജൂലൈ 30ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
