കരിപ്പൂര്‍ വിമാനത്താവള വികസനം: പ്രത്യേക സമിതി രൂപവത്കരിക്കുന്നത് മൂന്നാം തവണ
text_fields
കരിപ്പൂര്‍: വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ പ്രത്യേകസമിതി രൂപവത്കരിക്കുന്നത് മൂന്നാം തവണ. 2013 ല്‍ കോഴിക്കോട്ട് നടന്ന വിമാനത്താവള ഉപദേശകസമിതി യോഗത്തില്‍ രൂപവത്കരിച്ച സമിതി കടലാസിലൊതുങ്ങിയിരിക്കെയാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞദിവസം വീണ്ടും പുതിയ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരസമിതി പ്രവര്‍ത്തകരുമടങ്ങുന്നതാണ് പുതിയ സമിതി. അതേസമയം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനത്താവള ഉപദേശകസമിതി യോഗത്തില്‍ രൂപവത്കരിച്ച ഉപസമിതിയുടെ അവസ്ഥയാകും പുതിയ സമിതിക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
2013 ജൂലൈയിലാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍, എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സമിതിയുണ്ടാക്കിയത്. നേരത്തെ ഏറ്റെടുത്ത സ്ഥലത്ത് എത്ര ശതമാനം ഉപയോഗിച്ചെന്ന് കണ്ടത്തെലായിരുന്നു ആദ്യസമിതിയുടെ പ്രധാനലക്ഷ്യം.
എന്നാല്‍, ഈ സമിതി ഒരു തവണ മാത്രമാണ് യോഗം ചേര്‍ന്നത്. വിമാനത്താവളത്തിന് ചുറ്റുമുളള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ റിപ്പോര്‍ട്ട് തയാറാക്കുകയോ ചെയ്തില്ല. ഇതിനുമുമ്പ് 2011ല്‍ ഭൂമിയേറ്റെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയും രൂപവത്കരിച്ചിരുന്നു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി ചെയര്‍മാനും ആര്യാടന്‍ മുഹമ്മദ്, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ അംഗങ്ങളുമായിരുന്നു. ഈ സമിതിയും ഒരു തവണ മാത്രമാണ് യോഗം ചേര്‍ന്നത്. ഇതിന് പിറകെയാണ് ഇപ്പോള്‍ വീണ്ടും സമിതി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
