മറ്റ് പ്രഫഷനല്‍ സ്ഥാപനങ്ങള്‍പോലെ മെഡിക്കല്‍ കോളജുകള്‍ക്ക് അവധി പാടില്ല -ഹൈകോടതി
text_fieldsകൊച്ചി: മറ്റ് പ്രഫഷനല്‍ കോളജുകള്‍പോലെ മെഡിക്കല്‍ കോളജുകളില്‍ അവധിദിനം പാടില്ളെന്ന് ഹൈകോടതി. ഇന്‍റര്‍ കൊളീജിയറ്റ് കലോത്സവത്തിന്‍െറ പേരില്‍ ഉള്‍പ്പെടെ അവധിനല്‍കുന്ന പ്രവണത ആശാസ്യമല്ളെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി. ആശുപത്രികളോട് ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമെന്നതില്‍നിന്നു തന്നെ സാധാരണ കോളജുകളില്‍നിന്ന് വ്യത്യസ്തമാണ് പരിശീലനരീതിയെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ അധ്യയനവര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ അനുമതി നല്‍കാത്ത കേന്ദ്ര നടപടി ചോദ്യംചെയ്ത് മൂന്ന് മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹരജി തള്ളിയാണ് സിംഗ്ള്‍ബെഞ്ച് ഉത്തരവ്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും അധ്യയനത്തിന് അനുമതി നല്‍കാറുള്ളത്. എന്നാല്‍, മൂന്ന് തവണയിലേറെ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും അനുമതി ലഭിച്ചില്ളെന്ന് ഒരു ഹരജിയില്‍ പറയുന്നു. ആദ്യ പരിശോധനയില്‍തന്നെ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടും പുന$പരിശോധനക്ക് കേന്ദ്രം ഉത്തരവിട്ടതായി ഒരു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. പിന്നീട് നടത്തിയ പരിശോധനയില്‍ ആവശ്യമായ സൗകര്യങ്ങളില്ളെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചു. ആദ്യ പരിശോധനകളില്‍ കണ്ടത്തെിയ കുറവുകള്‍ നികത്താനുള്ള അവസരം നിഷേധിച്ചതായും ഹരജിക്കാര്‍ വാദിച്ചു. വെള്ളിയാഴ്ചയാണ് സംഘം മിന്നല്‍ പരിശോധന നടത്തിയതെന്നും ഗ്രാമീണ മേഖലയായതിനാല്‍ ഡോക്ടര്‍മാരടക്കം നാട്ടിലേക്ക് നേരത്തേ പോയതിനാല്‍ ജീവനക്കാരുടെ കുറവിന്‍െറ പേരില്‍ അനുമതി നിഷേധിക്കപ്പെട്ടെന്നും ഒരു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മെഡിക്കല്‍ കോളജുകള്‍ക്ക് അവധി പാടില്ളെന്ന് കോടതി നിരീക്ഷിച്ചത്.
മനുഷ്യജീവന്‍ കൈകാര്യം ചെയ്യുന്നവരെന്ന നിലയില്‍ മികച്ച പരിശീലനം ഉറപ്പാക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചിത യോഗ്യതകളും നിബന്ധനകളും വെച്ചത്. ആശുപത്രി എപ്പോഴൂം പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
