അറബിക് സര്‍വകലാശാല: ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ കലാപകലുഷിതമായ കേരളീയ അന്തരീക്ഷം വര്‍ഗീയവത്കരിക്കപ്പെടുമെന്ന് ഫയലില്‍ എഴുതിയ ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് കൊല്ലത്ത് ചേര്‍ന്ന് മുസ് ലിം സംഘടനകളുടെ നേതൃയോഗം ആവശ്യപ്പെട്ടു. സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വസ്തുതകള്‍ക്ക് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പെരുമാറ്റച്ചട്ടം റൂള്‍ 42, 56 വകുപ്പുകള്‍ പ്രകാരം അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഫയലില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ കുറിപ്പെഴുതുകയും വിദ്യാഭ്യാസ മന്ത്രി കാബിനറ്റില്‍ സമര്‍പ്പിച്ച ഫയല്‍ പൂഴ്ത്തിവെക്കുകയും ചെയ്ത ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയെ തുരങ്കം വെക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവരെ നിലക്ക് നിര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ് എം.എ. സമദ് പ്രമേയം അവതരിപ്പിച്ചു. തേവലക്കര അലിയാര്കുഞ്ഞ് മൗലവി, എ.കെ. ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എം.എ. അസീസ്, കടയ്ക്കല്‍ ജുനൈദ്, ഡി.കെ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.