എം.ജി സര്‍വകലാശാല: അസി. ഗ്രേഡ് സ്ഥിരംനിയമനം ആറ് മാസത്തിനകം നടത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എം.ജി സര്‍വകലാശാല അസി. ഗ്രേഡ് രണ്ട് തസ്തികയിലെ താല്‍ക്കാലിക കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥിരം നിയമനം നടത്തണമെന്ന് ഹൈകോടതി. താല്‍ക്കാലിക നിയമനം ലഭിച്ച നാലു പേരുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. വി.എം. ജുനൈദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
കരാര്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്തുമ്പോള്‍ നിയമാനുസൃതമായ സമുദായ സംവരണം അട്ടിമറിക്കപ്പെടുമെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ളെന്ന മറ്റൊരു ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ ഹരജികള്‍ കോടതി തള്ളുകയും ചെയ്തു. ആറ് മാസത്തിനകം സ്ഥിരം നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്. അതുവരെ താല്‍ക്കാലികക്കാര്‍ക്ക് തുടരാം. ആറ് മാസത്തിനകം സ്ഥിര നിയമനം പൂര്‍ത്തിയായില്ളെങ്കില്‍ പോലും താല്‍ക്കാലികക്കാരെ ആറ് മാസത്തിനുശേഷം തുടരാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സര്‍വകലാശാലകളില്‍ താല്‍ക്കാലികമായി നിയമനം ലഭിച്ചവരെ പിന്നീട് സ്ഥിരം നിയമനമാക്കി നല്‍കാനാവില്ളെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തിയശേഷം അവസരം നീട്ടി നല്കി അവസാനം സ്ഥിരപ്പെടുത്തുന്ന രീതി ന്യായീകരിക്കാനാവില്ല. ഇത്തരത്തില്‍ നിയമനം നടത്തുന്നത് പിന്‍വാതില്‍ നിയമനത്തിലാണ് വരുന്നത്. ഇത്തരത്തിലെ നിയമനം നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ളെന്ന് വ്യക്തമാക്കിയ കോടതി അസി. ഗ്രേഡ് നിയമനത്തിനായി ആറാഴ്ചക്കകം വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഉത്തരവിട്ടു.
നിലവില്‍ 125 കരാര്‍ ജീവനക്കാരാണ് സര്‍വകലാശാലയിലുള്ളത്. 2004 ഡിസംമ്പര്‍ 13 നാണ് അസി. ഗ്രേഡ് നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടര്‍ന്ന് 616 പേരെ മെയിന്‍ ലിസ്റ്റിലും 228 പേരെ സപ്ളിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കി. രണ്ട് വര്‍ഷത്തേക്കായിരുന്നു ലിസ്റ്റിന്‍െറ കാലാവധി. കാലാവധി 2011 നവംബറില്‍ കഴിഞ്ഞു. തുടര്‍ന്ന് ലിസ്റ്റിന്‍െറ കാലാവധി ഒരു വര്‍ഷത്തേക്ക് വൈസ് ചാന്‍സലര്‍ നീട്ടി. 2011 മാര്‍ച്ചിലെ വിരമിക്കല്‍ ഏകീകരണത്തെ തുടര്‍ന്ന് വരാവുന്ന ഒഴിവുകള്‍ കണക്കാക്കിയായിരുന്നു ലിസ്റ്റിന്‍െറ കാലാവധി നീട്ടിയത്. മെയിന്‍ ലിസ്റ്റില്‍നിന്ന് 308 പേരെ നിയമിച്ചു. റാങ്ക് ലിസ്റ്റിന്‍െറ കാലാവധി തീരുന്നതിന് മുമ്പേതന്നെ 2011 ഏപ്രില്‍ 16 ന് 179 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തി. കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയവര്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇതിനെതിരെ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
