കൃഷിഭവനുകളില്‍ മിക്കയിടത്തും ഓഫിസര്‍മാരില്ല; പദ്ധതികള്‍ അവതാളത്തില്‍
text_fieldsആലപ്പുഴ: തീവ്ര പച്ചക്കറികൃഷി വ്യാപനവും അതിലൂടെ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും നടപ്പാക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥന്മാര്‍ കൃഷിഭവനുകളില്‍ ഇല്ല. മാസങ്ങളായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ ഒരുനടപടിയും കൃഷിവകുപ്പ് സ്വീകരിച്ചിട്ടുമില്ല. ഇതുമൂലം സംസ്ഥാനത്തെ പകുതിയിലേറെ കൃഷിഭവനുകളിലും കൃഷി കേന്ദ്രീകൃത ജില്ലകളിലും പദ്ധതികള്‍ മെല്ളെപ്പോക്കിലാണ്. തമിഴ്നാട്ടില്‍നിന്ന് വിഷലിപ്ത പച്ചക്കറി കേരളത്തിലേക്ക് കൂടുതല്‍ വരാന്‍ തുടങ്ങിയപ്പോഴാണ് കൃഷിവകുപ്പ് മലയാളികളെ പച്ചക്കറികൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചത്. വ്യക്തികള്‍, സംഘടനകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്തുന്ന പദ്ധതിക്ക് പ്രഥമഘട്ടത്തില്‍ പ്രതിവര്‍ഷം എട്ടുകോടി നീക്കിവെച്ചു.
ക്ളസ്റ്റര്‍ അടിസ്ഥാനത്തിലും പച്ചക്കറികൃഷി വ്യാപിപ്പിക്കാന്‍ നടപടി തുടങ്ങി. ഇതുകൂടാതെ, കേരകൃഷിയുടെയും ഇതര വിളകളുടെയും പരിപാലനത്തിനും വ്യാപനത്തിനും നടപടികള്‍ തുടങ്ങിയപ്പോഴാണ് മേല്‍നോട്ടം വഹിക്കാന്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ളെന്ന പ്രശ്നം ഉയര്‍ന്നത്. നിലവില്‍ കൃഷി ഓഫിസര്‍മാരെ നിയമിക്കാന്‍ പി.എസ്.സി ലിസ്റ്റ് ഇല്ല. ഒരുവര്‍ഷത്തിനുമുമ്പ് അപേക്ഷ ക്ഷണിച്ചെങ്കിലും പരീക്ഷ നടത്തിയില്ല. ഇതുമൂലം ഉടന്‍ പ്രശ്നം പരിഹരിക്കാനും കഴിയില്ല. സംസ്ഥാനത്ത് ആകെ 150 കൃഷി ഓഫിസര്‍മാരുടെ ഒഴിവാണുള്ളത്.
പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ കാര്‍ഷികമേഖല കൂടുതലാണ്. അത് മുന്നില്‍ക്കണ്ട് നടപടിയും കൃഷിവകുപ്പിനില്ല. കൃഷി അസിസ്റ്റന്‍റുമാരുടെ അഭാവവും ഏറെയാണ്. കാലവര്‍ഷക്കെടുതി മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കലും കാര്‍ഷിക പെന്‍ഷന്‍ വിതരണവും എങ്ങുമത്തെിയിട്ടില്ല. ഓരോ കൃഷിഭവനിലും നൂറുകണക്കിന് അപേക്ഷകളാണ് നഷ്ടപരിഹാരത്തിന്‍െറയും പെന്‍ഷന്‍െറയും പേരില്‍ കെട്ടിക്കിടക്കുന്നത്. കൃഷി ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ട പഞ്ചായത്തുതല കാര്‍ഷിക പദ്ധതികളും തുടങ്ങിയിടത്തുതന്നെ.
40 ശതമാനം തുക ഓരോ പഞ്ചായത്തും കൃഷിക്ക് നീക്കിവെക്കാറുണ്ട്. അതിന് മേല്‍നോട്ടം വഹിക്കുന്നത് കൃഷി ഓഫിസറാണ്. ഓഫിസര്‍മാര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തുകള്‍ ഇപ്പോള്‍ പദ്ധതി പാസാക്കലില്‍ മാത്രം ഒതുങ്ങി. നിലവില്‍ ഒരു കൃഷി ഓഫിസര്‍ക്ക് രണ്ടും മൂന്നും കൃഷിഭവനുകളുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. സ്ഥലംമാറ്റത്തിലൂടെ താല്‍ക്കാലിക പരിഹാരം നോക്കുന്ന കൃഷിവകുപ്പ് താഴത്തെട്ടിലെ പദ്ധതി പ്രവര്‍ത്തനം എങ്ങനെ നടക്കുന്നെന്ന് വിലയിരുത്തുന്നുമില്ല. ഫലത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണം നടത്തുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടവരെ നിയമിക്കാതെ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
