അവയവങ്ങള്‍ ദാനം ചെയ്ത മേഴ്സിയുടെ കുടുംബത്തിന് കണ്ണീരുമാത്രം
text_fieldsഅരൂര്‍: അഞ്ചുപേര്‍ക്ക് അവയവങ്ങള്‍ നല്‍കി യാത്രയായ മേഴ്സിയുടെ കുടുംബത്തിന് ഇന്ന് കണ്ണീരുമാത്രം. മേഴ്സിയുടെ മസ്തിഷ്ക മരണത്തോടെ ഭര്‍ത്താവും മക്കളും എടുത്ത തീരുമാനം നാട്ടുകാര്‍ക്കുപോലും അഭിമാനം പകരുന്നതായിരുന്നു. എന്നാല്‍, ഇന്ന് ഇല്ലായ്മകള്‍ക്ക് നടുവില്‍ മേഴ്സിയുടെ കുടുംബം നീറുന്നത് നാട്ടുകാര്‍ക്ക് വേദനയാകുകയാണ്. അരൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് ചന്തിരൂര്‍ പള്ളിപറമ്പില്‍ മേഴ്സിയെ (45) അജ്ഞാത വാഹനം ഇടിച്ചത് 2014 മേയ് മാസത്തിലാണ്.
ചന്തിരൂര്‍ ഗവ. ഹൈസ്കൂളിന് മുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ തലക്ക് ഗുരുതര പരിക്കേറ്റ് ബോധരഹിതയായ കിടന്ന മേഴ്സിയെ നാട്ടുകാരാണ് നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച മേഴ്സിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവ് അഗസ്റ്റിനും മക്കളായ ആന്‍സിയും ലിന്‍സിയും സമ്മതം നല്‍കുകയായിരുന്നു. വൃക്കകളില്‍ ഒന്ന് ലേക്ഷോര്‍ ആശുപത്രിയിലെ തന്നെ ഒരു രോഗിക്ക് നല്‍കി. മറ്റൊന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ മറ്റൊരു രോഗിക്കു വേണ്ടി കൊണ്ടുപോയി. കരള്‍ ഏറ്റെടുത്താള്‍ മൂത്തമകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നുണ്ട്. പോളിടെക്നിക് വിദ്യാര്‍ഥിനിയാണ് മൂത്തമകള്‍ ആന്‍സി.
കണ്ണുകള്‍ രണ്ടുപേര്‍ക്ക് നല്‍കുന്നതിനായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കടമില്ലാതെ മൃതദേഹം വീട്ടിലത്തെിയതാണ് ആകെയുണ്ടായ മിച്ചം. ഇടിച്ച വാഹനം ഇനിയും കണ്ടത്തൊന്‍ കഴിഞ്ഞില്ല. പല വീടുകളില്‍ വീട്ടുജോലികള്‍ ചെയ്താണ് രോഗിയായ ഭര്‍ത്താവും പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ മേഴ്സി മുന്നോട്ടുകൊണ്ടുപോയിരുന്നത്. എല്ലാം ഒന്നൊന്നായി നല്‍കി മേഴ്സി യാത്രയായപ്പോള്‍ ഉറ്റവര്‍ ഇല്ലായ്മകളില്‍ ദുരിതം തിന്നുകയാണ്. രണ്ടുസെന്‍റ് സ്ഥലത്ത് പണിതീരാത്ത വീട്ടിലാണ് പ്ളസ് വണ്‍ കാരിയായ ലിന്‍സിയും ആന്‍സിയും അഗസ്റ്റിനും കഴിയുന്നത്. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഈകുടുംബം നട്ടംതിരിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
