ചിരിച്ചെത്തി ചിങ്ങം
text_fieldsകോഴിക്കോട്: പച്ചമണ്ണില്‍ പ്രത്യാശയുടെ വിത്തുകളെറിഞ്ഞ് വീണ്ടുമൊരു ചിങ്ങപ്പുലരി. ഓണംപോലുമുണ്ണാന് മറുനാടിന്െറ കരുണ കാത്തിരിക്കുന്ന മലയാളിക്കുമുന്നില്‍ ഓരോ പച്ചപ്പും ആശയും ആശങ്കയും വിതയ്ക്കുന്നു. ഇനിയും ശേഷിക്കുന്ന ഇത്തിരിപ്പോന്ന മണ്ണില്‍ പച്ചപ്പിന്‍െറ നാമ്പുകള്‍ നിറയ്ക്കുമെന്ന പ്രതിജ്ഞയുടെയും സമയമാണിത്.
രാമായണ മാസാചരണത്തിലൂടെ കര്‍ക്കടകത്തിലെ ദുര്ഘടങ്ങള് താണ്ടിയ മലയാളത്തിനിത് 1191ാമത് ആണ്ടുപിറപ്പാണ്. മികച്ച കര്‍ഷകരെ ആദരിക്കുകയും കാര്‍ഷിക സഹായ സംരംഭങ്ങള്‍ക്കും മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്ന ദിനമാണ് ഇന്ന്. ഭാഷാദിനമായും ഈ ദിനത്തെ വിശേഷിപ്പിക്കുന്നു. കാലവര്‍ഷത്തിലെ താളപ്പിഴകള്‍ കാര്‍ഷികമേഖലയെ എപ്രകാരം ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഇത്തവണ ചിങ്ങമത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
