ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെത്തി
text_fieldsമദീന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഇന്ത്യയില്‍നിന്നുള്ള ആദ്യ സംഘം തീര്‍ഥാടകര്‍ മദീനയിലത്തെി. ഹജ്ജ് മിഷന്‍െറ കീഴിലുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഞായറാഴ്ച രാവിലെ 8.40ന് എയര്‍ ഇന്ത്യയുടെ എ.ഐ 5101 വിമാനത്തില്‍ മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വന്നിറങ്ങി.
334 പേരടങ്ങുന്ന ആദ്യസംഘം തീര്‍ഥാടകരെ ഉപസ്ഥാനപതി ഹേമന്ത് കോട്ടല്‍വാര്‍, കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, മദീന എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് ഫാദില്‍, മദീന ഹജ്ജ് മിഷന് ഇന്‍ചാര്‍ജ് ശുക്കൂര്‍ പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നാട്ടില്‍നിന്നത്തെുന്ന ആദ്യസംഘത്തിന് ഈത്തപ്പഴ മധുരം നല്കി സ്വാഗതമോതാന്‍ മദീന ഹജ്ജ് വെല്‍ഫെയര്‍ പ്രവര്‍ത്തകരും എത്തിയിരുന്നു. ഷെഡ്യൂള്‍ ചെയ്തതില്‍നിന്ന് 35 മിനിറ്റ് നേരത്തേയാണ് ഹാജിമാരെ വഹിച്ച എയര്‍ ഇന്ത്യ വിമാനം മദീനയിലത്തെിയത്.
ആദ്യ സംഘത്തില്‍ കൂടുതല്‍ പേരും പ്രായംകൂടിയ തീര്‍ഥാടകരാണ്. നാട്ടില്‍നിന്ന് തീര്‍ഥാടനത്തിന് ആദ്യ വിമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു എല്ലാവരും. മസ്ജിദുന്നബവിക്ക് അടുത്തുള്ള മുഖ്താര്‍ ആലമിയ്യയിലാണ് ആദ്യ സംഘത്തിന് താമസമൊരുക്കിയിരിക്കുന്നത്. ലഖ്നോ, ഡല്‍ഹി, കൊല്‍ക്കത്ത, മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് ഏഴു വിമാനങ്ങളില്‍ 2304 പേരാണ് ഞായറാഴ്ച എത്തിയത്. ഹാജിമാര്‍ക്കുള്ള മുഴുവന്‍ സംവിധാനങ്ങളും ഹജ്ജ് മിഷന്‍െറ കീഴില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മദീന ഹറമിനു സമീപം മുഖ്താര്‍ ആലമി, ശുര്‍ഫ ഹോട്ടല്‍, അല്‍ശുര്‍ഫ, അല്റവാസി, അല്‍സഫീര്‍, മവദ്ദല് വഹാ എന്നീ ഹോട്ടലുകളിലാണ് താമസമൊരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
