ഹനീഫ വധക്കേസ്: പൊലീസ് അന്വേഷണം പ്രഹസനമെന്ന് പിണറായി
text_fieldsതിരുവനന്തപുരം: ചാവക്കാട് ഹനീഫ വധക്കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. പൊലീസിന്‍െറ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്നതാരാണെന്ന് പിണറായി ചോദിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രവര്‍ത്തനമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, ഈ നിലക്ക് അന്വേഷണം പോകുന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന് നേതൃത്വം കൊടുത്തവര്‍ കൈയും വീശി പുറത്തു കൂടി നടക്കുകയാണ്. പ്രതികളെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുന്നു. പ്രതികളെ കണ്ടെത്തിയതും ആയുധങ്ങള്‍ പിടിച്ചെടുത്ത് കൈമാറിയതും നാട്ടുകാരാണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രതികളെ പിടികൂടാതെ നാട്ടില്‍ അരാജകത്വം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു.
നിഷ്പക്ഷരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തണം. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കു പോലും രക്ഷയില്ല. കോണ്‍ഗ്രസുകാര്‍ക്കു നീതി കിട്ടുന്നില്ളെന്ന് ഹനീഫയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ ഹനീഫയുടെ വീട് സന്ദര്‍ശിച്ച പിണറായി ബന്ധുക്കളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
