ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും -വി.എം. സുധീരന്‍
text_fields
ചാവക്കാട്: കോണ്‍ഗ്രസ് ഗ്രൂപ് വൈരത്തിന്‍െറ ഇരയായി കൊല്ലപ്പെട്ട തിരുവത്രയില കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രഖ്യാപിച്ചു. ഹനീഫ കൊല്ലപ്പെടാനിടയാക്കിയ സാഹചര്യവും അതിലെ ഗൂഢാലോചനയും പാര്‍ടി അന്വേഷിക്കും. എ.സി. ഹനീഫയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഈ ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണം. ഹനീഫയുടെ കൊലപാതകത്തിലേക്ക് നയിച്ച പശ്ചാത്തലവും സാഹചര്യവും അന്വേഷിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പൊലീസ് കൂടുതല്‍ ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. ഹനീഫയുടെ കുടുംബത്തിന്‍െറയും ദൃക്സാക്ഷികളുടെയും അഭിപ്രായം കണക്കിലെടുത്ത് നീതിപൂര്‍വമായ അന്വേഷണത്തിലൂടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായേ മതിയാകൂ. ആ കാര്യം പാര്‍ട്ടി പ്രത്യേകം ശ്രദ്ധിക്കും.
അക്രമികളെ പ്രോത്സാഹിപ്പിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമായി ആരും കാണരുതെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കി. സി.പി.എം നേതാവ് പിണറായി വിജയന്‍ എത്തിയിട്ടും ഹനീഫയുടെ വീട് സന്ദര്‍ശിക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എത്താത്തിനിക്കുറിച്ചുള്ള ചോദ്യത്തിന് ഒരോ ആള്‍ക്കും അതിന്‍േറതായ സമയുമുണ്ട് സമയമത്തെിയാല്‍ അവരും വരുമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
പൊലീസിന്‍െറ അന്വേഷണത്തെക്കുറിച്ചുള്ള കുടുംബങ്ങളുടെ ആക്ഷേപം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. കെ.പി.സി.സി ഉപസമിതി റിപ്പോര്‍ട്ട് പ്രാഥമികമാണെന്നും വിശദമായ അന്വേഷണം വീണ്ടും നടത്തും ഇതില്‍ വീഴ്ച്ചകളോ പോരായ്മകളോ ഉണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും സുധീരന്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്‍റണ്ട് ഒ. അബ്ദുറഹ്മാന്‍ കുട്ടി, പത്മജ വേണുഗോപാല്‍, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ എന്നിവര്‍ വി.എം. സുധീരനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
