മെട്രോ കോച്ച് ഡിസൈന്‍ പ്രഖ്യാപനം അടുത്തമാസം
text_fields
കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോച്ചുകളുടെ ഡിസൈന്‍ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്തമാസം നടക്കും. സെപ്റ്റംബര്‍ ആദ്യവാരം കൊച്ചിയില്‍ ചടങ്ങ് സംഘടിപ്പിക്കാനാണ് ആലോചന. മെ¤്രടായുടെ ഒൗദ്യോഗിക ലോഗോ പ്രകാശനവും അന്ന് നടത്തും. ഇതോടൊപ്പം നിര്‍മാണപുരോഗതി വിലയിരുത്താന്‍ സുപ്രധാന അവലോകന യോഗവും ചേരും. കോച്ചുകളുടെ നിര്‍മാണം ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ പുരോഗമിക്കുകയാണെങ്കിലും ഡിസൈന്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിരുന്നില്ല. കോച്ച് നിര്‍മാണം ഏറ്റെടുത്ത ഫ്രഞ്ച് കമ്പനി അല്‍സ്റ്റോം തന്നെയാണ് ഡിസൈനും നിര്‍വഹിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ലോഗോ പ്രകാശനം തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയായിരുന്നു. മെ¤്രടായുടെ കസ്റ്റമര്‍ എക്സ്പീരിയന്‍സ് കണ്‍സള്‍ട്ടന്റായ ടാറ്റ എല്ക്സിയാണ് ലോഗോ തയാറാക്കുന്നത്. മെട്രോ അനുബന്ധ ഗതാഗതസൗകര്യങ്ങളുടെ സൂചനാബോര്‍ഡുകളും ഇതോടൊപ്പം തയാറാക്കുന്നുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ക്കുകൂടി പ്രയോജനകരമായ ബോര്‍ഡുകളായിരിക്കും തയാറാക്കുക.
കോച്ചുകള്‍ക്ക് കടല്‍ നീലനിറം നല്കാന് തീരുമാനിച്ചിട്ടുണ്ട്്. സീറ്റുകള്‍ക്കും ഇതേ നിറമാണ് നല്‍കുക. കൈപ്പിടികള്‍ക്ക് ഇളം പച്ച നിറം നല്‍കും. കോച്ചുകള്‍ക്ക് ഗ്രാഫിക്കല്‍ ഡിസൈന്‍ നല്കല്, മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ ചിത്രീകരിക്കല്‍ എന്നിവയാണ് പരിഗണിക്കുന്ന മറ്റുള്ളവ. ഡിസംബറോടെ കോച്ചുകള്‍ ലഭ്യമാകും. ജനുവരിയോടെ പരീക്ഷണ ഓട്ടം ആരംഭിക്കാനാകുമെന്ന് അല്‍സ്റ്റോം അറിയിച്ചു.
അതേസമയം, കെ.എം.ആര്.എല്ലിന്‍െറ ഡയറക്ടര്‍(സിസ്റ്റംസ്) സ്ഥാനത്തുനിന്ന് ഒഴിവായ വേദ് മണി തിവാരിക്ക് പകരം പുതിയ ആളെ കണ്ടത്തൊന്‍ നടപടി പുരോഗമിക്കുകയാണ്. 20 പേരുടെ അപേക്ഷയാണ് ലഭിച്ചത്. മറ്റൊരു ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ എം.ഡിയായി ചുമതലയേറ്റതിനാലാണ് വേദ് മണി തിവാരി സ്ഥാനമൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
