കോണ്‍ഗ്രസ് രക്തദാഹികളുടെ പാര്‍ട്ടി –പിണറായി
text_fieldsതൃശൂര്‍: കോണ്‍ഗ്രസ് രക്തദാഹികളുടെ പാര്‍ട്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. സഹപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ രക്തദാഹികളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ.
ഹനീഫ വധത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. അധികാരത്തിന്‍െറ ഹുങ്കാണ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നതില്‍ എത്തിയിരിക്കുന്നത്. അതിന്‍െറ അവസാന ഇരയാണ് ചാവക്കാട് ഹനീഫ. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 26 സി.പി.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് ആണെന്നും പിണറായി പറഞ്ഞു. മൊയ്യാരത്ത് ശങ്കരനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് സംസ്കാരത്തിന് ഇന്നും മാറ്റം വന്നിട്ടില്ളെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. മൊയ്യാരത്ത് ശങ്കരന് 125ാം ജന്മവാര്ഷികാചരണത്തിന്െറ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
ഹനീഫയുടെ കൊലപാതകം നേതൃത്വം അറിഞ്ഞുള്ളതാണെന്ന് ഹനീഫയുടെ ഉമ്മവരെ പരാതി പറയുമ്പോഴും, കൊലപാതകികളെ അയച്ചവര്‍ ഇന്നും സ്വതന്ത്രരായി നടക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍െറ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ ഒരു പ്രസ്ഥാനം ഉയര്‍ന്നു വരണമെന്നും, ചാവക്കാട് കൊലപാതകത്തോടെ കൈക്കുഞ്ഞടക്കം നാല് കുട്ടികളാണ് അനാഥരായതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടിക്കാരുടെ കൊലക്കത്തിക്ക് ഇരയാവുന്നത് ആദ്യമായല്ളെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഫ. എം. മുരളീധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബേബിജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. മൊയ്യാരത്ത് ശങ്കരന് രചിച്ച നോവലായ ‘ഒരു പെണ്‍കിടാവിന്‍െറ തന്‍േറട’ത്തെക്കുറിച്ച് പ്രഫ. പ്രിയ വര്‍ഗീസും ദേശീയ പ്രസ്ഥാനവും മൊയ്യാരത്തും എന്ന വിഷയത്തില്‍ സി. രാവുണ്ണിയും മൊയ്യാരത്ത് ശങ്കരന്: പത്രപ്രവര്‍ത്തകനും വിവര്‍ത്തകനും എന്ന വിഷയത്തില്‍ എന്‍. രാജനും പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.