തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ ഒന്നാം പാപ്പാന്‍ വിഷം കഴിച്ച് മരിച്ചു
text_fieldsതൃശൂര്‍: ചോറില്‍ ബ്ലേഡ് കണ്ടെത്തിയതിനെ പറ്റി അന്വേഷണം പുരോഗമിക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ ഒന്നാം പാപ്പാന്‍ വിഷം കഴിച്ച് മരിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബു (40)വാണ് ശനിയാഴ്ച രാവിലെ 7.45ഓടെ മരിച്ചത്.
അന്വേഷണത്തിനായി വെള്ളിയാഴ്ച പൊലീസ് തെച്ചിക്കോട്ടുകാവില്‍ എത്തിയിരുന്നു. പൊലീസെത്തിയപ്പോള്‍ താന്‍ നിരപരാധിയാണെന്ന് വിളിച്ചുപറഞ്ഞ് താമസിക്കുന്ന മുറിയില്‍ നിന്ന് ഷിബു പുറത്തുവന്നു. സമീപത്തെ വ്യാപാരി പറഞ്ഞപ്പോഴാണ് ഷിബു വിഷം കഴിച്ചിട്ടുണ്ട് എന്ന് അറിയുന്നത്. ഷിബു ആനയുടെ സമീപത്തായതിനാല്‍ ആര്‍ക്കും അടുക്കാനായില്ല. നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ഛര്‍ദിക്കാന്‍ മാറി നില്‍ക്കുന്നതിനിടെ പിടിച്ചുമാറ്റി പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വലിയ അളവില്‍ വിഷം ഉള്ളില്‍ചെന്നിരുന്നു.
ഈമാസം ഏഴിന് വൈകീട്ട് ആനക്കുള്ള ചോറില്‍ ബ്ലേഡ് കണ്ടത്തെിയതിനെക്കുറിച്ച് പൊലീസും വനംവകുപ്പും അന്വേഷിച്ചു വരികയാണ്. ചോറ് ചൂടാറ്റാന്‍ ഇളക്കുമ്പോള്‍ ഷിബുവാണ് ഒരു ബ്ലേഡും ബ്ളേഡിന്‍െറ കഷണങ്ങളും കണ്ടെത്തിയത്. ഷിബു ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ആനയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാരെന്ന് നിഗമനത്തിലത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
